ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/ടീച്ചർ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ടീച്ചർ അമ്മ

ഒരിടത്ത് ഒരു സുന്ദരിയായ പെൺക്കുട്ടിയുണ്ടായിരുന്നു അവളുടെ പേര് പ്രിയ എന്നായിരുന്നു. അവൾക്ക് അല്പം ബുദ്ധിക്കുറവ് ഉണ്ട് . സംസാരിക്കുകയും ഇല്ല. അവൾക്ക് അച്ഛനും അമ്മയും അനുജത്തിയും ഉണ്ട് .അനുജത്തിയുടെ പേര് മീനു എന്നായിരുന്നു. മാതാപിതാക്കൾക്ക് കൂടുതൽ ഇഷ്ടം മീനുവിനോടായിരുന്നു . പ്രിയ സുഖമില്ലാത്ത കുട്ടിയായത് കൊണ്ട് അവർക്ക് അവളോട് ഇഷ്ട കുറവായിരുന്നു. അവൾ എപ്പോഴും ഒരു മുറിയിൽ ഒറ്റക്കായിരിക്കും അവൾ ചുമരുകളിൽ വരച്ചാണ് കളിക്കുന്നത്. അവൾ എന്താണ് വരക്കുന്നത് എന്ന് പോലും അവർ നോക്കീട്ടില്ല. അവർ പ്രിയയെ സ്കൂളിൽ ചേർത്തിട്ടില്ല. എന്നാൽ മീനു സ്കൂളിൽ പോകുന്നുണ്ട് . ഒരു ദിവസം മീനുവിന് സുഖം മില്ലായിരുന്നു അപ്പോൾ അവളെ കാണാൻ മീനുവിൻ്റെ ടീച്ചർ വീട്ടിൽ വന്നു. അവിടെ അടഞ്ഞുകിടക്കുന്ന മുറിയിൽ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു .ടീച്ചർ ചേന്ന് നോക്കിയപ്പോൾ ടീച്ചർ അത്ഭുതപ്പെട്ടു പോയി .എന്ത് മനോഹരമായ പടങ്ങൾ ചുമരിൽ വരച്ചിരിക്കുന്നു. ആരെന്ന് ചോദിച്ചപ്പോൾ അവർ മടിച്ച് മടിച്ച് പറഞ്ഞു എൻ്റെ മുത്തമ കളാണെന്ന് . ടീച്ചറിന് അവളെ വളരെ ഇഷ്ടമായി . ടീച്ചർ ചോദിച്ചു അവളെ സ്കൂളിൽ വിടാമോ എന്ന്. അവർ പറ്റില്ലാന്ന് പറഞ്ഞു. ടീച്ചർ നിർബന്ധിച്ച് അവളെ സ്കൂളിൽ കൊണ്ട് പോയി അവളെ പഠിപ്പിക്കുകയും അവളുടെ കഴുവുകളെ പുറത്ത് കൊണ്ട് വരികയും ചെയ്തു . സ്വന്തം അമ്മയെക്കാൾ സ്നേഹത്തോടെ അവളെ നോക്കി. കുറച്ച് ദിവസങ്ങൾക്കകം അവൾ ടീച്ചറുമായി ഇണങ്ങി .ടീച്ചറിലൂടെ അവൾ അമ്മയുടെ സ്നേഹം അറിഞ്ഞു. സംസാരിക്കുകയില്ല എന്നാലും ആ സ്നേഹം അവളെ കൊണ്ട് ടീച്ചറിനെ 'മ്മ ' എന്ന് വിളിപ്പിച്ചു. അമ്മയെ പോലെ സ്നേഹിക്കാൻ ലോകത്ത് ടീച്ചറിനു മാത്രമേ കഴിയുകയു ള്ളു.

ആയിഷ അസ്‌ല
4എ ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ