ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/നേരിടാം ഏതു മഹാമാരിയേയും .....

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം ഏതു മഹാമാരിയേയും .....

നമ്മളുടെ പ്രകൃതി എത്ര സുന്ദരമായി കാത്തുസൂക്ഷിക്കേണ്ടതാണ് . നമ്മളുടെ അനാസ്ഥ മൂലം പ്രളയം എന്ന മഹാമാരി ഉണ്ടായി . അതിൽ നിന്നും മുക്തി നേടിയ നാം പ്രകൃതിയെ സംരക്ഷിച്ചു തുടങ്ങിവരികയായിരുന്നല്ലോ . എന്നാൽ മൂന്നാം ലോകമഹായുദ്ധത്തിനു സമാനമായ ഭീഷണി ഉയർത്തി ഒരു കുഞ്ഞൻ വൈറസ് നമ്മളുടെ ഇടയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുമ്പോൾ നാം എത്ര മാത്രം ജാഗ്രതയോടെ നേരിടണം . ചൈന എന്ന രാജ്യത്തിൻറെ ഭക്ഷണരീതിയിൽ ഉള്ള വീഴ്ചയാണ് ഒരു കുഞ്ഞി കൊഴുപ്പായി നമ്മളുടെ ശരീരത്തിൽ കടന്നു മാരക രോഗമായി മാറി മരണം വരെ സംഭവിക്കുന്നത് . സോപ്പ് ലായനി വീണാൽ നശിച്ചു പോകുന്ന ഈ വൈറസ് ഇത്രമാത്രം പെരുകുന്നതിന് കാരണം നമ്മളുടെ വ്യക്തിശുചിത്വമില്ലായ്മയാണ് . ഇത്രയും വിദ്യാസമ്പന്നമായ രാജ്യങ്ങളിൽ ഈ അണുപ്രസരണം ഉണ്ടായതു എത്ര ശോചനീയമാണ് . വവ്വാലുകളിൽ നിന്നും മറ്റും പടർന്ന ഈ രോഗം നമ്മളിലേക്ക് ശരവേഗത്തിൽ പടർന്നു പിടിക്കുകയാണ് . കൊഴുപ്പിന്റെ അംശം ഉള്ളതിനാൽ അത് നമ്മളുടെ കൈകളിലും മറ്റും പിടിച്ചിരുന്നു നമ്മുടെ സ്രവങ്ങളിലൂടെ ശ്വാസകോശത്തിലേക്കു പ്രവേശിക്കുന്നു . വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കുക മാത്രമാണ് പ്രതിവിധി . പ്രകൃതിയെ സംരക്ഷിച്ചും വ്യക്തി ശുചിത്വം പാലിച്ചും കഴിയുമ്പോൾ മനുഷ്യന്റെ ഒട്ടുമിക്ക രോഗങ്ങളും മാറിപ്പോകും . പ്രകൃതിയിൽ നിന്ന് ലഭിക്കുന്നതും സ്വയം കൃഷിചെയ്യുന്നതുമായ വിഷാംശം കലരാത്ത ഭക്ഷണരീതി ശീലമാക്കണം . ദിവസം രണ്ടു നേരം കുളിയും ഇടയ്ക്കിടെ സോപ്പിട്ടുള്ള കൈകഴുകലും ശീലമാക്കുക . നമ്മുടെ വീടിന്റെ പരിസരത്തുള്ള കൊതുക് , ഈച്ച , എലി എന്നിങ്ങനെയുള്ള എല്ലാ പ്രാണികളെയും നശിപ്പിച്ചു കളയണം . അനാവശ്യമായി മരുനകൾ ഉപയോഗിക്കരുത് . വീടിനുള്ളിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷം നിറയ്ക്കണം . പരിസ്ഥിതി സംരക്ഷണം നിലനിർത്തി വ്യക്തിശുചിത്വം പാലിച്ച് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി കൈവരിച്ചാൽ നേരിടാം ഏതു മഹാമാരിയേയും .

ഡൊമിനിക് സജീവ്
8A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം