മേടച്ചൂടിന്റെ തീക്ഷണ ജ്വാലകൾ
പരുപരുത്ത ഗാത്രത്തെ തളർത്തുമ്പോൾ
അതിനേക്കാളും സർവ്വസംഹാര താണ്ഡവ ത്തോടെ
മനസ്സിൻ ചെപ്പു കുടത്തിലേക്ക്
ഓരോ നിമിഷവും ഓരോ ദിനവും എണ്ണമറ്റ പദങ്ങളുടെ ലാവാപ്രവാഹം
വുഹാൻ, കൊറോണ, സാർസ്, കോവിഡ് -19,
സാനിറ്റൈസർ, മാസ്ക് , ലോക്ക് ഡൗൺ ഐസൊലേറ്റ്,
ക്വാറന്റൈൻ, പാൻഡെമിക്, പി.പി.ഇ
മനസ്സും മസ്തിഷ്ക്കവും ഉരുകി ഉരുകി കരഞ്ഞു
ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് നിഘണ്ടുവിന് പോലും അത്ര ദഹിക്കാത്ത വ്യാളി പാദങ്ങളെ നിനച്ച അവറ്റകൾ ഓരോ മാത്രയിലും
ജിഹ്വയുടെ തുമ്പുകളിൽ അറിയാതെ ഉതിർന്നു വീണു.
ദിനരാത്രങ്ങൾ എന്തിനെന്നറിയാതെ നെട്ടോട്ടമോടുമ്പോൾ
പിന്നീട് പിന്നീട് നാലുനേരവും കുഴച്ചുരുട്ടിയുണ്ണുന്ന അന്നത്തെ പോലെ സ്വാദിഷ്ടമായി വീട്ടിലെ അംഗമായി
അഥർക്കുപോലും ഉച്ചരിക്കുമ്പോൾ അലക്സാണ്ടർ ചക്രവർത്തിയുടെ ഭാവം
പക്ഷെ പഞ്ചേന്ദ്രിയങ്ങളിൽ ഇന്ദ്രനായ കർണങ്ങൾക്ക് ഏറെ ഇമ്പമായ അതിഥിതൊഴിലാളികൾ എന്ന അർദ്ധ പ്രയോഗം ഏവരെയും ചേർത്തുപിടിക്കാനുള്ള
അന്തർദാഹത്തിൽ നിന്ന് ഉണ്ടായതാവുമോ? എന്തോ
വാഴ്വേ മായം
വാഴ്വേ സത്യം