കൊറോണ ജന്മമെടുത്ത രാജ്യം
ഏതെന്നു കൂട്ടരേ ചൊല്ലു നിങ്ങൾ
ലോകജനതയിലൊന്നാമനാം
അയല്പക്കരാജ്യമാം ചൈനയാണേ
അവിടെയെവിടെയാണാദ്യരോഗി
അവിടത്തെ ഗ്രാമ'വുഹാനി ' ലാണേ
ഏതു തരം ജീവിയാണുപോലും
മാരകരോഗത്തിൻ മൂലഹേതു
'വൈറസ് ' കുടുംബത്തിൽനിന്നാണെത്രെ
കൊറോണയെന്നതാം സൂക്ഷമജീവി
ആദ്യത്തെ രോഗി തൻ പേര് ചൊല്ലു
അറിവിന്റെ ചെപ്പിലോതുക്കി വയ്ക്കാം
ഹുവാനിൽ നിന്നുമുള്ള `വേയ് ഗുക്സ്യൻ` ആണേ
വൈറസ്സു ബാധിച്ച ചൈനക്കാരൻ
നമ്മുടെ രാജ്യത്തിലാദ്യമായി
ഏതു സംസ്ഥാനത്തുകണ്ടു രോഗം
കേരങ്ങൾ തിങ്ങിടും പച്ച വിരിപ്പാർന്ന
ദൈവത്തിൻ നാടായ കേരളത്തിൽ
സംസ്കാരനഗരിയാം തൃശിവപേരൂർ
നാട്ടിലേക്കെത്തിയ മൂന്നുവിദ്യാർത്ഥികൾ
ചൈനയിൽ നിന്നയ്യോവന്നതാണേ
ഉത്ഭവം ചൈനയിലാണെന്നാലും
രോഗവ്യാപനം ഭൂമി മുഴുവനായേ
ഇത്തിരിക്കുഞ്ഞനാംവൈറസ്സുവീരൻ
മാനവരാശിയെക്കൊന്നിടുന്നു
ലോകജനതയൊരൊറ്റക്കെട്ടായ്
കൈകോർത്തു നേരിടാൻസന്നദ്ധരായ്
എങ്കിലും കൈവിട്ടു പോയതോർത്തു
വാവിട്ടു കേഴുന്നരാഷ്ട്രമേറെ
ഇറ്റലി ഫ്രാൻസുമമേരിക്കയും
സ്പെയിനുമറേബിയൻ നാടുകളും