ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ ഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഗീതം

കൊറോണ വന്നു കഴിഞ്ഞു
നാട്ടിലെങ്ങും ഭീതി പരത്തി
വീട്ടീൽ നിന്നു ആരും പുറത്തേക്കില്ല
കൂട്ടം കൂടാനായി ആരുമില്ല

വിദ്യാലയങ്ങളടച്ചു, നേരത്തേ
പരീക്ഷകളും മാറ്റിവച്ചു, നേരത്തേ
കൂരക്കകത്തായി എല്ലാരും

വാട്ട്സാപ്പും, ഫേസ്ബുക്കും
കൂടുതലുണർന്നിരുന്നു
പബ്ജിയാണേ, ഏറെ നേരം

ഉണർന്നെണീറ്റ ടീവിക്കോ
വിശ്രമത്തിനൊട്ടു നേരവുമില്ല
പാഠപുസ്തകത്തനോ, വിശ്രമവും
നേരംവെളുപ്പിനേ ആരും ഉണരുന്നുമില്ല

എന്നാൽ നമ്മളെ സുരക്ഷിതരാക്കാൻ
വേറെ ചിലർ ഉണർന്നിരിപ്പൂ, വിശ്രമമൊട്ടുമില്ലാതെ

പകലന്തിയോളം ജോലിചെയ്യുന്ന,
ഡോക്ടർമാരും, മാലാഖമാരും
പൊരിവെയിലത്തും സഹായവുമായി
നിയമപാലകരും, സന്നദ്ധപ്രവർത്തകരും

നിരുത്തരവാദികളായ ചിലരോ
ഇതെല്ലാം തൃണവൽഗണിച്ചീടുന്നു
തുരത്തിയോടിക്കേണ്ട, വിപത്തിനെ
വീട്ടിലേക്കു ക്ഷണിച്ചീടുന്നു.

നിയമങ്ങളനുസരിക്കാം നമുക്ക്
നല്ലൊരു നാളേക്കായ് ഇപ്പഴേ തയ്യാറാകാം

വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.

വിയ വർഗ്ഗീസ്
9 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത