ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി: അടിസ്ഥാന പ്രമാണങ്ങളും ആഗോള പരിശ്രമങ്ങളും.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി: അടിസ്ഥാന പ്രമാണങ്ങളും ആഗോള പരിശ്രമങ്ങളും.

ആഗോള തലത്തിൽ ഇന്നേ ഏറ്റവു മധികം ചർച്ച ചെയ്യപ്പെടുന്ന ശാസ്ത്ര വിഷയമാണ് പരിസ്ഥിതി. ലോകത്തിലെ പ്രധാന പെട്ട പത്ര മാധ്യമങ്ങൾ എല്ലാം തന്നെ നിത്യവും വളരെ പ്രാധാന്യത്തോടെ ജനസമക്ഷം വാർത്ത യായും പ്രബോധന മായും അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് ഇത്. ജൂൺ 5 തീയതി ലോക പരിസ്ഥിതി ദിനം ആയി എല്ലായിടത്തും വളരെ ആഘോഷ പൂർവ്വം ആചരിക്ക പെടുന്നുണ്ട് അന്നെ ദിവസം എല്ലാ രാഷ്ട്രങ്ങളിലും വ്യാപകമായ പരിസ്ഥിതി സംരക്ഷണ പ്രചാരണ പരിപാടിക ളും , വൃക്ഷ തൈ നടലും ഗംഭീര മായി നടതാറുമുണ്ട് എങ്കിലും എല്ലാ വർക്കും സുപരിചത മായ പരിസ്ഥിതി എന്ന ശാസ്ത്ര പദത്തെ അതിന്റെ പൂർണ മായ അർത്ഥത്തിൽ ആഴത്തിൽ മനസ്സിലാക്കി യിട്ടുള്ളവർ ചുരുക്കമാണ്. അതുകൊണ്ട് തന്നെ ഇത്ര അധികം പ്രാധാന്യം ഉള്ള വിഷയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും ഇവയ്ക്ക് ഓരോ മനുഷ്യന്റെയും നിത്യ ജീവിതത്തിൽ ഉള്ള പ്രസക്തിയും അതോടൊപ്പം ലോകത്തിന്ന് ആഗോള തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന പരിസ്ഥിതി സംരക്ഷണ, രക്ഷാ പ്രവർത്തനങ്ങളെ പരിചയ പെട്ടിരിക്കുക എന്നതും ഏതൊരു പൗരന്റെയും പ്രഥമവും പ്രധാനവുമായ കർത്തവ്യം ആയി തീർന്നിരിക്കുന്നു .പരിസ്ഥിതി എന്ന വാക്കിന് പൊതുവെ പരിസരം, ചുറ്റുപാട് എന്നിങ്ങനെ വളരെ ചുരുങ്ങിയ അർത്ഥ മാണ് പലപ്പോഴും. അധ്യാപക ർ പോലും പറഞ്ഞു കേട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുളള പരിസര ഘടകങ്ങൾ ആയ വായുവും ജലവും മണ്ണും ചെടിക്കളും ജന്തു ക്കളും പുഴകളും കാടും കായലും കടലും എല്ലാം പരിസ്ഥിതി ചർച്ച കളും പ്രധാന വിഷയമായി കടന്ന് വരുമെങ്കിലും പരിസ്ഥിതി ശാസ്ത്രം വിവക്ഷിക്കുന്ന രീതിയിൽ തന്റെ തന്നെ ശരീര തിന്റെ തുടർച്ചയായി നിലനിൽക്കുന്ന വലിയൊരു പ്രകൃതി സംവിധാന ത്തിൻെറ ഭാഗമാണിവയെല്ലം എന്ന ബോധ്യത്തി ലേക്ക്‌ പരിസ്ഥിതി പഠനം മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കാൻ ഉതകുന്നില്ല . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഖാധമായ പാരസ്പര്യതെ വെളിവാക്കി കൊടുക്കുന്ന ഉൾക്കാഴ്ച യാണ് പരിസ്ഥിതി എന്ന ശാസ്ത്രീയ പദത്തിൽ അന്തർ ലീന മായിരിക്കുന്നത് എന്ന വസ്തുത സാധാരണക്കാർ മനസ്സിലാക്കുന്നില്ല കേവലം ഉപരിപ്ലവമായ പരിസ്ഥിതി വിശകലന രീതികൾ അടിസ്ഥാന പ്രമാണങ്ങൾ അറിയാൻ തക്ക ആഴത്തിലുളള പരിസ്ഥിതി ബോധത്തിലേക്ക് മനുഷ്യനെ കൊണ്ട് ചെന്ന് എത്തിക്കുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. വെള്ളത്തിൽ ജീവിക്കുന്ന മീനിനെ വെള്ളത്തിൽ നിന്നു കരയിലേക്ക് ഇട്ടാ ലെന്ന് പോലെ ഉള്ള ഒരു അവസ്ഥ യാണ് ഏതൊരു ജീവിക്കും അതിന്റെ പരിസ്ഥിതി യില് നിന്നും മാറ്റ പെടുമ്പോൾ സംഭവിക്കുക . എല്ലാ ജീവ ജാലകങ്ങൾ ക്കും അതിന്റെ തായ പരിസ്ഥിതി ഉണ്ട്. പരിസ്ഥതി യുമായി അഭേത്യമായി ബന്ധ പെട്ടാണ് ഓരോ ജീവിയും നിലനിൽക്കുന്നത് . ലളിത മായ പ്രകൃതി വസ്തുക്കളിൽ നിന്ന് തുടങ്ങി സങ്കീർണമായ മനുഷ്യാ നിർമ്മിത വസ്തുക്കൾ വരെ എല്ലാത്തിനും പരിസ്ഥിതി പ്രധാന പെട്ടതാണ് "ഏതെങ്കിലും ഒരു വസ്തുവി നോ ,പ്രവർത്തന തിനോ അതായി നില നിൽക്കാൻ അതിന് ആവശ്യ മായീ വരുന്ന ഘടകങ്ങളെ അതിന്റെ പരിസ്ഥിതി എന്ന് ശാസ്ത്രീ യമായി നിർവചിക്കാം. പരിസ്ഥിതി എന്നത് നമുക്ക് പുറമെ ഉള്ള നിസാര ഘടകങ്ങളായി കരുതി പരിസ്ഥിതി യെ സംബന്ധിച്ച യഥാർത്ഥ അറിവ് സമ്പാതിക്കാതെ മനുഷ്യർ പ്രവർത്തിച്ചതിന്റെ പരിണിത ഫലമാണ് നാമിന്ന് അനുഭവിക്കേണ്ടി വരുന്ന ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ എല്ലാ തന്നെ ഇതിന് ഉദാഹരണ മാണ് കഴിഞ്ഞ വർഷം നാമെല്ലാം അനുഭവിച്ച പ്രളയം, ഉരുൾപൊട്ടൽ എന്നിവ പുരോഗതി യുടെ പേരിൽ മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ക്രൂര കൃത്യ ങ്ങളുടെ ശിക്ഷ പ്രകൃതി ഓരോ വർഷം കഴിയുന്തോറും തരികയാണ് . വർഷങ്ങൾ കഴിയുന്തോറും പ്രളയെ തെക്കാൾ വലിയ മഹാ മാരി യെ നമ്മൾ നേരിടേണ്ടി വരും അതുകൊണ്ട് പരിസ്ഥിതി യഥാർത്ഥത്തിൽ തന്റെ ജീവന്റെ വിപൂലികൃതവും നിതാന്തവു മായ നിലനിൽപ്പിന്റെ ഭാഗമായി കാണുവാൻ കഴിഞ്ഞാൽ പരിസ്ഥിതി ദോഷങ്ങൾ ഇല്ലാതെ പുരോഗതി യില് നിന്നും പുരോഗതിയിലേക്ക് മനുഷ്യന് കുതിച്ച് ഉയറാനാകും. അറിയാതെ ചെയ്ത തെറ്റ് എന്നെ രീതിയിൽ പരിസ്ഥിതി നശിക്കാൻ ഇടവരരുത് മറിച്ച് അറിഞ്ഞ് കൊണ്ട് പ്രകൃതി സംരക്ഷ ണത്തെ ത്വരിത പെടുത്തുന്ന പുരോഗമന പ്രവർത്തനങ്ങളാണ് മനുഷ്യനിൽ നിന്ന് അത്യന്താപേക്ഷിതമാ യിരിക്കുന്നത്‌ അറിവോടെ യും ഉത്തര വാദിത്യ ബോധത്തോടും പരിസ്ഥിതി സുസ്ഥിര തയുടെ പാഠങ്ങൾ ആത്മാർത്ഥ മായി പഠിച്ച് പ്രാവർത്തിക മാക്കിയാൽ പരിസ്ഥിതി പ്രശ്നങ്ങളെ പൂർണമായും മനുഷ്യന് ഒഴിവാക്കാനാവും അതിനായുള്ള ആഗോള പരിശ്രമങ്ങളെ കൃത്യമായി മനസ്സിലാക്കി അതിന്റെ വിജയത്തിലേക്ക് തങ്ങളാലാവുന്നത് ചെയ്യുവാൻ ഓരോ മനുഷ്യ വ്യക്തിക്കും കടമയുണ്ട്.

ആര്യനന്ദ കെ.ബി
9 C ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം