ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ഒരുമയുടെ കേരളം

ഒരുമയുടെ കേരളം

പ്രഭാതത്തിൽ കുട്ടൻ പത്രം വായിക്കുകയായിരുന്നു ദിവസവും പത്രത്തിൽ കോറോണയെന്ന ഭീകരന്റെ വാർത്തകൾ നിറഞ്ഞുനിൽക്കുന്നു അത് അവനെ ഗാഢമായി ചിന്തിപ്പിച്ചു അവധികാലം കഷ്ടത്തിലാക്കിയ അച്ഛന്റെ വാക്കുകളിൽനിന്ന് ആ മഹാമാരിയെകുറിച്ചവൻ അടുത്തറിഞ്ഞു ചൈനയിലെ ഒരു കൊച്ചുഗ്രാമത്തിലാണത്ര അത് പൊട്ടിപുറപ്പെട്ടത് പിന്നെ ലോകത്തിലെ പല രാജ്യങ്ങളെയും അത് വിഴുങ്ങി ഒടുവിൽ നമ്മുടെ കൊച്ചുകേരളത്തിലും ... ഈ യാതയ്ക്കിടയിൽ ഒരു ചെല്ലപേരുംകിട്ടിയത്ര "കോവിഡ്‌19" നാട്ടിൽ അധികമാരും അറിയാതിരുന്ന മാസ്‌ക്കാണിപ്പോൾ താരം എല്ലാം ഒരു കൊച്ചുകീടാണുവിന്റെ മായജാലങ്ങൾ .... സമയമില്ല എന്ന് പരിഭവിച്ചിരുന്ന മനുഷ്യൻ ഇപ്പോൾ എങ്ങനെ സമയം കളയുമെന്ന ചിന്തയിലാണ് Lockdown അല്ലേ? മനുഷ്യന്റെ അത്യാഗ്രഹത്തെയും അഹങ്കാരത്തിനെയുമെല്ലാം ഒരു പെട്ടിയിലാക്കി അടച്ചുപൂട്ടാൻ ഈ കീടാണുവിന് സാധിച്ചു അതിൽ ഞങ്ങൾക്ക് നിന്നോട് കടപ്പാടുണ്ട് എന്നിരുന്നാലും നീ നമുക്കൊരു ശത്രു തന്നെയാണ് സ്വന്തം കുടുംബത്തെപോലും മറന്ന് സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഒരു കൂപ്പുകൈ ഈ അവസരത്തിൽ നമുക്ക് നൽകാം അവൻ ചിന്തിച്ചു കാലാകാലങ്ങളായി എത്രയോ മഹമാരികളെ നാം നേരിട്ടിരിക്കുന്നു ഇതും നാം നേരിടും ഇത് കേരളമാണ് എന്തിനെയും ഒറ്റക്കെട്ടായി നേരിടുന്ന ഒരു ജനതയുടെ നാട്..

ഗോകുൽ എ ആർ
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കഥ