കുസൃതി കാറ്റുമായീ
മനസ്സിനെ കുളിരണിയിക്കാനായി
പുതുമഴ വരവായ്
ഭൂമീമാതാവിൻ കരൾക്കാമ്പിലേക്ക്
മണ്ണിനു നനവേകാനായ് .........
വൃക്ഷങ്ങൾക്ക് ജലമേകാനായ് ........
പുതുമണമേകാനായ്......
തളിർ നാമ്പുകൾക്ക് കുളിരേകാനായ്
വരികയായ് കുളിർമഴ
വീണ്ടും വരികയായ്
ആർത്തുപെയ്യും തോരാമഴ
മനസ്സിനെ ഭീതിപ്പെടുത്തും
കർക്കിടകമഴ ,അതിശക്തമഴ
മാനുഷരെ കഷ്ടപ്പെടുത്തും
തീരാമഴ.......
വരികയായ് വീണ്ടുമൊരു
പ്രളയമഴാ ............
</cent