ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/കൂട്ടിലിട്ട തത്ത
കൂട്ടിലിട്ട തത്ത
നല്ല കുടുംബം, നല്ല കൂട്ടുകാർ ,മനോഹരമായ സ്കൂൾ ജീവിതമെല്ലാം പ്രളയത്തിനും എല്ലാറ്റിനും ശേഷം ലവിൻ വീണ്ടും ആസ്വദിച്ച് വരികയായിരുന്നു . അപ്പോഴാണ് പെട്ടെന്ന് ഒരു ക്ഷണിക്കപ്പെടാത്ത അതിഥി വന്നത്. കിഴക്കുനിന്നു ഉദിച്ചുവന്ന ഒരു മഹാറാണി അവൾ ലോകം മുഴുവനെയും ഭീതിയിലാഴ്ത്തിയിരിക്കുന്നു. അവൾ തൻറെ കാലുകൾ ഇന്ത്യയെന്ന രാജ്യത്തും പതിപ്പിച്ചു കഴിഞ്ഞു. ലവിൻ എസ് എസ് എൽ സി പരീക്ഷകൾ എല്ലാം നന്നായി എഴുതി പോന്നു. ഇനിയും 3 പരീക്ഷകൾ ബാക്കിയുണ്ട് . അവധി കാലത്തേക്ക് വേണ്ടി ഉണ്ടാക്കിയ കുറെ കുറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എല്ലാം പാളിപ്പോയി. കൂട്ടുകാരോടും ബന്ധുക്കളോടും ഫോണിലൂടെ മാത്രം സംസാരിക്കാൻ പറ്റുന്നുള്ളൂ. എവിടെ നോക്കിയാലും കൊറോണ..... ലോക്ക്ഡൗണിൻറെ ആദ്യ ദിനങ്ങൾ വളരെ മനോഹരമായിരുന്നു. ടിവി കാണുന്നു വീട്ടുകാരുമായി ലൂഡോ , സ്നേക്ക് ആൻഡ് ലാഡർ, ചെസ്സ്... അങ്ങനെ അവധികാല വിനോദങ്ങളിൽ ഏർപ്പെട്ടു. പിന്നീട് വല്ലാത്ത ഒരു മടുപ്പ് .ഒന്നിനോടും ഒരു താല്പര്യമില്ല .ചെയ്യുന്നത് തന്നെ വീണ്ടും വീണ്ടും ചെയ്ത് മടുത്തു. ഒരുദിവസം ലവിൻ തൻറെ വീടിൻറെ നീണ്ട വരാന്തയിൽ ഇരിക്കുകയായിരുന്നു അപ്പോഴാണ് അവൻറെ ശ്രദ്ധ തൻറെ വരാന്തയിൽ തൂക്കിയിട്ടിട്ടുള്ള മനോഹരമായ ആ തത്ത കൂട്ടിലേക്ക് പോയത്. ഇന്ന് തന്റെ ജീവിതവും ഒരു കൂട്ടിലിട്ട തത്ത പോലെയായി . ഞാൻ ചിന്തിച്ചു. ഇപ്പോൾ വെറും നാലു ദിവസം വീട്ടിലിരുന്നപ്പോൾ എന്റെ അവസ്ഥ ഇങ്ങനെയായി .ഈ തത്ത, അത് എത്ര നാളായി ഒരു കൂട്ടിൽ ഇങ്ങനെ ......... കാഴ്ചബംഗ്ലാവിലെ വന്യമൃഗങ്ങളുടേയും അവസ്ഥ ഇതുതന്നെ. എത്ര വലിയ ക്രൂരതയാണ് ഇവയോട് എല്ലാം ചെയ്യുന്നത് .അത് നമുക്ക് വെറുതെ ഒന്ന് കാണുവാൻ വേണ്ടി മാത്രം. അവൻറെ മനസ്സ് ആ തത്തയോടുള്ള അനുകമ്പയാൽ നിറഞ്ഞു. അവൻ ആരും കാണാതെ ആ കൂട് തുറന്നു വിട്ടു. ആ പച്ചത്തത്ത എന്തെന്നില്ലാത്ത ആഹ്ലാദത്തോടെ കൂട്ടിൽനിന്ന് മെല്ലെ പറന്ന് ഏതോ പച്ചപ്പിൽ മറഞ്ഞുപോയി. ഒരു വലിയ ആഹ്ലാദത്തിൻറെ തിര ഉള്ളിൽ തട്ടിയതു പോലെ അവനു തോന്നി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ