ഗവ. എച്ച്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം 2025
സ്വതന്ത്ര സോഫ്ട്‍വെയറിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം ആചരിച്ചു. ഒക്ടോബർ 25 രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് കൈറ്റ് മെന്റർ ഗോപീകൃഷ്‌ണൻ കുട്ടികളോട് സംസാരിച്ചു . തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫാത്തിമ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി .
റോബോ ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒക്ടോബർ 25 ന് റോബോഫെസ്റ്റ് നടത്തി. സ്കൂളിൽ ലഭ്യമായ വിവിധ ഘടകങ്ങൾ ഉപയോഗിച്ചുകൊണ്ട് കുട്ടികൾ പലതരം റോബോട്ടിക് പ്രൊജെക്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. 2024 - 2027 ബാച്ചിലെ കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി .