ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


വെട്ടിയൂർ എന്ന ഗ്രാമത്തിൽ ധനികനായ ഒരു വ്യാപാരി ജീവിച്ചിരുന്നു . രഘു എന്നാണ് അദ്ദേഹത്തിൻ്റെ പേര് ,ഭാര്യ ശോഭ . രഘു വിനും ശോഭക്കും വർഷങ്ങൾക്ക് ശേഷം ഒരു ആൺകുഞ്ഞ് പിറന്നു . അവന് രാജു എന്ന് പേരിട്ടു രഘുവിനും ശോഭക്കും രാജു ജീവനായിരുന്നു . അവൻ എന്ത് തെറ്റ് കാട്ടിയാലും അതൊക്കെ ശരിയെന്ന് അവർ നടിക്കും . വളർന്ന് വരുന്തോറും അവൻ വൃത്തിയില്ലാതെ ജീവിക്കാൻ തുടങ്ങി.മുഷിഞ്ഞ വസ്ത്രം ധരിക്കും ,ആഹാരത്തിന് മുമ്പും പിമ്പും കൈ കഴുകാറില്ല ,തിളപ്പിച്ചാറിയ വെളളം കുടിക്കാതെ പച്ച വെള്ളം കുടിക്കും ,എന്ത് എവിടെ നിന്നു കിട്ടിയാലും കൈയ്യും വായും കഴുകാതെ തിന്നും . അവൻ്റെ ഈ സ്വഭാവം ഗ്രാമത്തിലുള്ളവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല .അവർ അത് രാജുവിനോട് പറഞ്ഞെങ്കിലും അവൻ അത് ചെവിക്കൊണ്ടില്ല .ശേഷം നാട്ടുക്കാർ രാജു ചെയ്യുന്ന കാര്യങ്ങൾ രഘുവിനോടും ശോഭയോടും പറഞ്ഞു. തൻ്റെ മകൻ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെന്നും ,ഇങ്ങനെ പോയാൽ അവന് വല്ല രോഗം പിടികൂടുമെന്നും അവർക്ക് മനസ്സിലായി . രഘുവും ശേഭയും ഈ കാര്യം രാജുവിനോട് പറഞ്ഞ് മനസ്സിലാക്കാൻ നോക്കി . എന്നാൽ രാജുവിന് താൻ ചെയ്ത താണ് ശരി എന്ന തോന്നലായിരുന്നു . അവൻ പഴയതുപോലെ തന്നെ നടന്നു. വൈകാതെ അവനെ രോഗം പിടിക്കൂടി . രാജുവിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു ," വൃത്തിയില്ലായ്മയിൽ നിന്നും ഉണ്ടായ രോഗമാണ് ഇത് . ഇനിയും നീ വൃത്തിയില്ലാതെ നടന്നാൽ ഇതിലും വലിയ രോഗം നിന്നെ പിടികൂടും ." കൈ കഴുകുന്ന ഏഴ് ഘട്ടങ്ങൾ അവനോട് പറഞ്ഞു . തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാലക്കൊണ്ടോ കൈ കൊണ്ടോ മൂക്കും വായും മറച്ചു പിടിക്കണം എന്ന് ഡോക്ടർ പറഞ്ഞു . വൃത്തിയില്ലാതെ ജീവിച്ചാൽ രോഗം നമ്മെ വീണ്ടും വീണ്ടും ശല്ല്യം ചെയ്യും , ആൾ കുട്ടമുളള സ്ഥലത്തു നിന്ന് പരമാവധി ഒഴിഞ്ഞു മാറണമെന്നും ഡോക്ടർ അവനെ ഉപദേശിച്ചു. രാജുവിന് കാര്യം മനസ്സിലായി . അവൻ ഡോക്ടർ പറഞ്ഞ കാര്യവും നിർദ്ദേശവും അനുസരിച്ചു . പിന്നീട് അവൻ വൃത്തിയോടെയും ശുചിത്വത്തോടെയും ജീവിച്ചു ശുചിത്വം ജീവൻ്റെ പ്രധാന ഘടകമെന്ന് അവന് മനസ്സിലായി.

ആർദ്ര അജേഷ്
6 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ