അവൾക്കെന്നും പരാതിയായിരുന്നു.
പുറപ്പെടുംമുമ്പവൾ പറയും,
ഇന്നെങ്കിലും നേരത്തേ എത്തിയാൽ പുറത്തുപോകാമായിരുന്നു..
പതിവുപോലെ അന്നും
വൈകി.
അമ്മയാണന്ന് കൂടുതൽ പരിഭവം കാണിച്ചത്.
അവൾ അമ്മയോട് എന്തെങ്കിലും പറഞ്ഞുകാണും....
കൊറോണ വന്നതോടെ തിരക്കൊഴിഞ്ഞ് വീട്ടിലിരുന്നപ്പഴാ..
ചില ധാരണകൾക്കൊക്ക മാറ്റമായത്.
ഞാൻ തീരെക്കരുതിയ പോലേ അല്ല അവൾ,
മാത്രമല്ല അമ്മയും...
ഒരുപാട് തിരക്കിൽപ്പെട്ടുപോയ ജീവിതമാണത്....
അവൾക്കങ്കിലും അതുണ്ടാകരുതെന്നമ്മ കരുതിയിരിക്കാം......