കൊറോണ കാലം

വീടും പരിസരോം വൃത്തിയാക്കീടണം വീട്ടിൽ അടച്ചിരി ക്കേണം

കൈ കഴുകീടണം മുഖം കഴുകീടണം

ഈർപ്പം അകറ്റണം

നാട്ടിൽ പടരും പകർച്ചപ്പനിയിത്

കൊറോണപനി യെന്നു പേര്

ഭയപ്പെടേണ്ട ജാഗ്രത മതിയെന്ന്

ഭരണകൂടമത് ചൊല്ലി

വീട്ടീന്നിറങ്ങരുത്‌ നാട്ടിലലയരുത്

അകലങ്ങൾ പാലിച്ചിടേണം

പകർച്ച പനിയെ തുരത്താൻനമ്മുക്കൊന്നിച്ചു

കൈ കോർത്തിടേണംപകർച്ചപ്പനിയാം കൊറോണയെ കൊണ്ടു പല നേട്ടവും കോട്ടവും കിട്ടി റോഡപകടങ്ങൾ കേൾക്കാനില്ല

നാട്ടിൽകലഹങ്ങൾ ഒന്നുമില്ല

വെക്കേഷൻ കാലത്ത് പുതിയ പദങ്ങളാ സാനി ടൈസറും ലോക്ക് ഡൗണും ഐസൊലേഷനും ഹോട്സ്പോട്ടും.

വയസേറെയായവർ ചൊല്ലി ഇക്കാലമത്രയും ജീവിച്ചിരിക്കിലും ഇങ്ങനൊരു കാലം ഓർമയില്ല ഇങ്ങനൊരു കാലം ഓർമയില്ല .

ശുചിത്വം വരുത്തും വിനയിത്‌ ലോകത്തെ കീഴ്പെടുത്തീടുകിൽ

കൈകഴുകും പോലെ മർത്യാ നിന്റെ ഹൃത്തും കഴുകിടേണം.

ലോകം പ്രകാശിച്ചിടേണം നമ്മളിൽ നന്മ പുലർന്നിടേണം.

നമ്മളിൽ നന്മ പുലർന്നിടേണം.

മിഥുൻ മനോജ്
6 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത