ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കരുതലോടെ കഴിയാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ കഴിയാം

സ്നേഹ എന്ന പെൺകുട്ടി. അവളുടെ അവളുടെ അച്ഛൻ ചൈനയിൽ ചെറുകിട വ്യവസായം ചെയ്തു പോരുകയായിരുന്നു. സ്നേഹയുടെ അച്ഛൻ ഒരു മാംസാഹാര പ്രിയനായിരുന്നു. വൗവ്വാലിന്റെ മാംസം അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. എല്ലാത്തരം മാംസവും വിൽക്കുന്ന ചൈനയിലെ ഒരു വലിയ മാർക്കറ്റ് ആയിരുന്നു 'ഹുനാൻ'. അവിടെ പട്ടി, വൗവ്വാൽ, പലയിനം പാമ്പുകൾ തുടങ്ങിയവയുടെ മാംസം ഉണ്ടായിരുന്നു. സ്നേഹയുടെ അച്ഛൻ വൗവ്വൽ മാംസം വാങ്ങുന്നത് അവിടെ നിന്നായിരുന്നു. ഈ സമയത്താണ് "കൊറോണ " എന്ന മഹാമാരി ചൈനയെ കാർന്നു തിന്നാൻ തുടങ്ങിയത്. ഒരു ദിവസംസ്നേഹയുടെഅച്ഛന്ചിലആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് അവൾ അദ്ദേഹത്തെ നാട്ടിലേക്കു കൊണ്ടുപോയി. നാട്ടിലെത്തിയ ശേഷം അദ്ദേഹത്തിന്റെ നില ഗുരുതരമായി. പനി, ക്ഷീണം, വിട്ടുവിട്ടുള്ള ചുമ എന്നീ ലക്ഷണങ്ങളോടെ അവൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനോടകം നാട്ടിൽ പലർക്കും കൊറോണ സ്ഥിതീകരിച്ചതിനാൽ അദ്ദേഹത്തിനും ആദ്യം കൊറോണ ടെസ്റ്റ്‌ ആണ് ചെയിപ്പിച്ചത്. നിർഭാഗ്യ വശാൽ അദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആയിരുന്നു. പെട്ടന്ന് തന്നെ ഡോക്ടർ അദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഡോക്ടർ സ്നേഹയെ വിളിച്ചു കൗണ്സിലിംഗ് കൊടുക്കാൻ തുടങ്ങി. നിങ്ങളുടെ അച്ഛന് കൊറോണ എന്ന മാരകമായ അസുഖമാണെന്ന് ഡോക്ടർ പറഞ്ഞു. കൂടാതെ സ്നേഹയോട് അവൾ ഐസൊലേഷനിൽ കഴിയണമെന്നും പറഞ്ഞു. ന്ഹാൻ എന്തിന് ഐസൊലേഷനിൽ കഴിയണം? അവൾ ചോദിച്ചു. കാരണം നിങ്ങളുടെ നിങ്ങളുടെ അച്ഛനെയോ അദ്ദേഹം ഉപയോഗിച്ച ഏതെങ്കിലും വസ്തുവിലോ തൊട്ടിട്ടുണ്ട്, അതിനാൽ നിങ്ങളിലേക്ക് ഈ രോഗം പടർന്നുപിടിക്കാതിരിക്കാൻ ശ്രമിക്കണം. അതിന് നിങ്ങളുടെ ഐസൊലേഷനിൽ കഴിയണം. ഏതൊക്കെയാണ് ഈ റിരോഗത്തിന്റെ ലക്ഷണങ്ങൾ? അവൾ ചോദിച്ചു. പനി, തളർച്ച, ചുമ, തൊണ്ടവേദന, ശ്വാസ തടസം തുടങ്ങുയവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. ഡോക്ടർ പറഞ്ഞു. അതിനു ശേഷം അവൾ ഐസൊലേഷനിൽ കഴിഞ്ഞു. ഡോക്ടർ അവളുടെ അച്ഛനെ നന്നായി പരിചരിച്ചു. പോഷക സമൃദ്ധമായ ഭക്ഷണം ധാരാളം കഴിച്ചു, ധാരാളം വെള്ളം കുടിച്ചു. കൃത്യ സമയത്ത് ഐസൊലേഷനിൽ കഴിഞ്ഞതിനാൽ അവളുടെ അച്ഛനിൽ നിന്നും അവളിലേക്ക് രോഗം പടരാതെ തടയാൻ കഴിഞ്ഞു. സ്നേഹയെ പോലുള്ള ഒരുപാട് പേർ കൊറോണ ഭീതിയിലാണ്. അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങി പിടിക്കുന്നവർ. അത്രയും ഭയങ്കരമായി ജന ജീവിതത്തെ കൊറോണ ബാധിച്ചിരിക്കുന്നു. ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ് ഭയം വേണ്ട ജാഗ്രത മതി നമുക്ക് ഒന്നിച്ചു കോറോണയെ നേരിടാം.

അനുശ്രീ. B
6 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ