ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഐക്യം"

Schoolwiki സംരംഭത്തിൽ നിന്ന്
ഐക്യം

ഒരിടത് ഒരിടത് ഒരു കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു.ഈ കുറുക്കൻ എല്ലാ മൃഗങ്ങളെയും പറ്റിക്കും ആയിരുന്നുഅങ്ങനെ ഒരു ദിവസം ആ കാട്ടിൽ പെട്ടന്ന് ആളനക്കം ഉണ്ടായി ഇത് എന്താണെന്ന് അറിയാൻ തത്ത പറന്നുപോയി നോക്കിയപ്പോൾ കാട്ടിലെ മരം മുറിക്കാൻ ആളുകൾ വന്നിരിക്കുന്നത് കണ്ടു ഈ വിഷയം തത്ത അവിടെ പേടിച്ചു കൂടി നിന്നിരുന്ന മൃഗങ്ങളോട് പറഞ്ഞു. കാട്ടിലെ രാജാവായ സിംഹം പറഞ്ഞു "ഇവരെ ഇവിടെ നിന്ന് ഓടിക്കണം അങ്ങനെ ചെയ്തില്ലെങ്കിൽ ഇവർ നമ്മുടെ കാട് നശിപ്പിക്കും".കുറുക്കൻ പറഞ്ഞു എന്റെ പക്കൽ നല്ല ഒരു സൂത്രം ഉണ്ട് . അവൻ അത് എല്ലാവരോടും പറഞ്ഞു. കാട്ടിലെ മരം വെട്ടാൻ വന്നവരിൽ ഒരാൾ ആകാശത്തേക്ക് നോക്കിയപ്പോൾ ത്രികോണാകൃതിയിൽ അനേകം പക്ഷികൾ വരുന്നത് കണ്ടു.അടുത്തെത്തിയപ്പോൾ ആ പക്ഷികൾ അവരുടെ തലയിലേക്ക് കല്ലുകൾ ഇടാൻ തുടങ്ങി. മരം വെട്ടാൻ വന്നവരുടെ കൂടെ കയ്യിൽ തോക്കുണ്ടായിരുന്നവർ വെടിവെക്കാൻ തുടങ്ങി. പെട്ടെന്ന് വെടിവെക്കുന്നവരുടെ തലയിൽ പക്ഷികൾ വന്നു കൊത്താനും തുടങ്ങി അങ്ങനെ വെടി ആകാശത്തേക്കും മരങ്ങളിലേക്കും പോയി. അവരുടെ ഉണ്ട തീർന്നപ്പോൾ ഒളിച്ചു നിന്ന മൃഗങ്ങൾ അവരുടെ നേർക്ക് ഓടി. അതു കണ്ടു പേടിച്ച് മരം വെട്ടാൻ വന്ന പത്തു പേരും പത്തു വഴിക്ക് ഓടി.ഒരാളുടെ പുറകെ സിംഹവും ഒരാളുടെ പുറകെ പുലിയും അങ്ങനെ കാട്ടിലെ എല്ലാ മൃഗങ്ങളും ഓരോരുത്തരുടെ പുറകെ ഓടി.അങ്ങനെ കാട്ടിലെ മരങ്ങൾ വെട്ടാൻ വന്ന വരെ മൃഗങ്ങൾ ഓടിച്ചു. പിന്നെ അവർ സന്തോഷത്തോടെ ജീവിച്ചു.അതിനുശേഷം അവിടേക്ക് മനുഷ്യർ ആരും വന്നിട്ടില്ല

അഭിനവ് എസ് സജീവ്
5 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ