ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. 1972 മുതൽ ആണ് നമ്മൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ,ശുചീകരണത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു .അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു.

ഭൂമിയിലെ ചൂട് വർധിക്കുന്നതിന്റെ  പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർധനവാണ്. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം .പരിസ്ഥിതി സംരക്ഷിക്കാൻ മരങ്ങളും ,ചെടികളും വച്ചുപിടിപ്പിക്കുക മാത്രമാണ് ഇതിന് പരിഹാരം. പരിസ്ഥിതി നശിക്കുന്ന പ്രധാനകാരണമാണ് വായു മലിനീകരണം. കാറുകളിൽ നിന്നും ബൈക്കുകളിൽ നിന്നുമെല്ലാം പുക വന്ന് അത് അന്തരീക്ഷത്തിൽ മുഴുവൻ വ്യാപകമായിരിക്കുകയാണ് .വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന്  കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.



രേവതി രമേശൻ 
7A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - ലേഖനം