സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ-
കുടുംബാംഗങ്ങളെല്ലാവരും ഒരു കൂരയക്കുള്ളിൽ ഒത്തുകൂടി
കൊറോണ വൈറസേ നിൻ്റെ ആഗമനംമൂലം
കണ്ഠമിടറി കരളു തേങ്ങി കണ്ണീരണിഞ്ഞു
കൊറോണ വൈറസ് അണുബാധ മൂലം
രക്തബന്ധങ്ങൾ, സ്വന്ത ബന്ധങ്ങൾ തൻവേർപാടിൽ പോലും
പങ്കെടുക്കാനാവാതെ ജനത
ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എല്ലാം അടച്ചു പൂട്ടി
ഇനി എന്നു കാണാനാവുംപുറം ലോകം
പ്രതിരോധ മാർഗങ്ങൾ കാണാതെ ശാസ്ത്രലോകം നിസ്സഹായമായ്
പുഴുവായി ഉറങ്ങുന്ന എന്നെ ശലഭമായ് തൊട്ടുണർ-
ത്തുന്ന ദൈവമേ ഈ മഹാമാരിയിൽ നിന്നും
ലോകജനതയെ മോചിക്കണേ..
സർവ്വ ചരാചര സൃഷ്ടാവേ പരിപാലകനേ വാഴ്ത്തുന്നു...