ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/എവിടെയാണ് ആണ് മനുഷ്യർ തോറ്റു പോയത്?

Schoolwiki സംരംഭത്തിൽ നിന്ന്
എവിടെയാണ് മനുഷ്യർ തോറ്റു പോയത്?
കൊറോണ എന്ന മഹാമാരി ക്ക് നടുവിലാണ് ലോകം ഇപ്പോൾ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒന്നും ഇല്ലാതെ അനുദിന ജീവിതമാണ്. അന്നത്തെ ആഹാരത്തിനായി ആയി പണിയെടുക്കുന്ന സാധാരണ മനുഷ്യൻറെ കണ്ണീരോ ,ഉറ്റവർ നഷ്ടപ്പെടുമ്പോൾ നാം അനുഭവിക്കുന്ന വേദനയ്ക്കൊ ഈ മഹാമാരി ദയ കാണിക്കുന്നില്ല .

നമുക്കുവേണ്ടി വേണ്ടചെയ്യാൻ കഴിയുന്നത് നമുക്ക് തന്നെയാണ് ,മാധ്യമങ്ങൾ നിന്ന് ഈ മഹാമാരിയുടെ കണക്കു കേട്ട് ഓരോ ദിവസവും കഴിച്ചു കൂട്ടുമ്പോൾ നാം ആഗ്രഹിക്കാറുണ്ട് ,പ്രാർത്ഥിക്കാറുണ്ട് നമുക്കോ നമുടെ ചുറ്റുമുള്ളവരിലോ ഈ മഹാമാരി ഉണ്ടാവരുതെന്ന്. കുറച്ചല്ല കുറച്ച് അധികം നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമുക്കുവേണ്ടി സർക്കാർ തരുന്ന നിർദ്ദേശങ്ങൾ അതുപോലെ പാലിക്കാൻ നോക്കുക. കൊറോണയുടെ ലക്ഷണങ്ങൾ കണ്ടാലോ കേട്ടാലോ അടുത്തുള്ള ഉള്ള ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.

വളരെയേറെ പരിഷ്കാരങ്ങളും പുരോഗതിയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ന് , ഈ കമ്പ്യൂട്ടർ യുഗത്തിലും എന്തുകൊണ്ട് നമുക്ക് ഈ മഹാമാരിയെ എതിർത്തു നിൽക്കുവാൻ സാധിക്കുന്നില്ല! ശാസ്ത്രം മുന്നോട്ട് ആയിരിക്കാം , മനുഷ്യൻറെ സിദ്ധാന്തങ്ങളും, മികവുകളും മുന്നോട്ട് ആയിരിക്കാം പക്ഷേ എല്ലാ സിദ്ധാന്തങ്ങളെയെല്ലാം പുറകോട്ട് വച്ച് എല്ലാ ശാസ്ത്രത്തിനും അവധി പറഞ്ഞ് എല്ലാവരും വരും . ഇന്ന് കുടുംബത്തിൽ മാത്രമായി ആയി ഒതുങ്ങി പോയി. ചിന്തിക്കേണ്ടിയിരിക്കുന്നു ഈ അവസരത്തിൽ എവിടെയാണ് നമ്മുടെ ശാസ്ത്രം തോറ്റു പോയത്, എവിടെയാണ് മനുഷ്യർ തോറ്റു പോയത്!

അനീഷ വി എ
6 C ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം