അരി നാഴിവെച്ചാലും അഞ്ഞാഴി വെച്ചാലും
അല്ലലില്ലതൊരു ഓണം
അതാണാടിയന്റെ സ്വപനം
ആയിരം പൂക്കളറുത്തുമില്ല
ആവണി തട്ടം ഒരുക്കിയില്ല
ആരുവരുംഇന്നടിയന്റെ കുടിലിൽ
അഴലിൻ കൂട്ടുകാരല്ലാതെ എൻ
അഴലിൻ കൂട്ടുകാരല്ലാതെ
അരയുരി അരി വച്ചാൽ അതുമൊരോണം
അഞ്ഞാഴി വെച്ചാൽ പൊന്നോണം
ആറടി മണ്ണിന്റെ ജന്മിയുടെയോണം