ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/നിശ്ചലലോകം

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ചലലോകം

വന്നുവോ ഒരു  മഹാമാരി
നിന്നുവോ ലോകം നിശ്ചലം
കൊന്നുവോ ഏറെ ജന്മങ്ങളെ
തന്നുവോ തീരാദുരിതം!
പ്രകൃതിയുടെ വികൃതിയെന്ന് ചിലർ
മനുഷ്യ കൃതിയെന്ന് മറ്റ് ചിലർ
ഇതികർത്താവാരായാലും
പ്രതിവിധിയും തിട്ടമില്ല
ഹേതു കാണാക്കുഞ്ഞനത്രെ
മാരുതൻ പോൽ പരക്കുമത്രെ
ആധിയാലലയുന്നു ലോകം
വ്യാധിക്കറിയുമോ നേതാക്കളെ
നാടും നഗരവും പൂട്ടിടുന്നു
നാലാൾ കൂടാനും പാടില്ലത്രെ
തമ്മിൽ അകലം ഉണ്ടാകണം
തമ്മിലുള്ള ചങ്ങല പൊട്ടിച്ചിടാൻ
ആറാട്ടില്ല ചോറൂണില്ല
പിറന്നാളില്ല പെരുന്നാളുമില്ല
പഠിപ്പില്ല പഠിപ്പീലുമില്ല
പള്ളികളും പള്ളിക്കൂടങ്ങളും ശാന്തം
പരീക്ഷകളും പരീക്ഷണങ്ങളായി
ജീവിത പരീക്ഷ തന്നെയിതും
വൃത്തി തന്നെ പ്രധാനം
വൃത്തിയാക്കണം കൈകൾ
ഹൃത്തിലുണ്ടാകണം നന്മ
കാത്തിടാം നമുക്കീ ലോകത്തെ
 

സനൂജ ഒ ആർ
10 എ ഗവ._എച്ച്.എസ്.എസ്._ആന്റ്_വി.എച്ച്.എസ്.എസ്._കടമക്കുടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത