ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/കോറോണക്കാലത്തെ ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലത്തെ ഞാൻ

പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. വീട്ടിൽ അടച്ചുപൂട്ടി ഇരുന്നു . കളിയ്ക്കാൻ പോകാൻ കഴിഞ്ഞില്ല . വാഹനങ്ങൾ ഇല്ലാത്തതിനാൽ നാട്ടിൽ പോകാനും കഴിഞ്ഞില്ല . ലോക്ക് ഡൗണിനു ഒരു മാസം മുൻപ് ദുബായിൽ നിന്ന് നാട്ടിൽ വന്ന ബാപ്പയുടെ അനിയൻ മടങ്ങിപ്പോകാൻ സാധിക്കാതെ കുടുങ്ങിപ്പോയി . ദുബായിൽ ഒരു സിനിമ സംവിധാനം ചെയ്ത ബാപ്പയുടെ അനിയൻ സിനിമയുടെ എഡിറ്റിങ്ങിനും ഡബ്ബിങ്ങിനും ആണ് കൊച്ചിയിൽ വന്നത് . ലോക്ക് ഡൗണിന് മുൻപ് സിനിമയുടെ എഡിറ്റിങ് ചെയുന്നത് ഞാനും ബാപ്പയും എഡിറ്റിംഗ് സ്യൂട്ടിൽ പോയി കണ്ടിരുന്നു .

ലോക്ക് ഡൗൺ അവസാനിച്ചാൽ ഡബ്ബിങ് തീർക്കാനാണ് ബാപ്പയുടെ അനിയൻ നില്കുന്നത് . അതുകഴിഞ്ഞു സിനിമ തീയേറ്ററുകൾ തുറന്നാൽ ഈ സിനിമ റിലീസാകും . ദെയ്‌റ ഡയറീസ് എന്നാണ് സിനിമയുടെ പേര് .

ലോക്ക് ഡൗൺ കാലത്തു പുസ്തകങ്ങൾ വിൽക്കുന്ന കടകൾ ഇല്ലാത്തതിനാൽ പത്രത്തിൽ വന്നിരുന്ന മിമി എന്ന കുട്ടികളുടെ ഭാഗം വായിക്കുകയും അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്തു .

തവക്കുൽ റഹ്‌മാൻ ഫാത്തിമ കെ
2 B ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം