ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/അശ്രദ്ധ

Schoolwiki സംരംഭത്തിൽ നിന്ന്
അശ്രദ്ധ

ഒരു ഗ്രാമത്തിൽ സഞ്ജു എന്ന ഒരു ബാലനുണ്ടായിരുന്നു.അവൻ പഠിക്കാൻ മിടുമിടുക്കനായിരുന്നു.അദ്ധ്യാപകർക്കും സഹപാഠികൾക്കുമെല്ലാം അവനെ ഇഷ്ടമായിരുന്നു.വളരെ അനുസരണാശീലവും, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ വളരെ പക്വതകാട്ടിയിരുന്ന അവനെഎല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു.മാതാപിതാക്കളെ അവൻ വളരെയധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.എന്നാൽ മാതാപിതാക്കളുടെ അവസ്ഥ പലപ്പോഴും അവനെ പ്രയാസപ്പെടുത്തിയിരുന്നു.

ഒരു ദിവസം സ്ക്കൂളിൽനാന്നും തിരികെ വരുമ്പോൾ അവന് നല്ല പനിയുണ്ടായിരുന്നു.രാത്രിയായപ്പോൾ വിറയലും തലവേദനയും അനുഭവപ്പെടുകയുംചെയ്തു.പക്ഷെ അവന്റെ മാതാപിതാക്കൾ ആവികൊള്ളിച്ചിട്ട് കുഴപ്പമൊന്നും ഇല്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ച് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു. കുറവില്ലെങ്കിൽ നാളെ ആശുപത്രിയിൽ പോകാം എന്നു പറഞ്ഞു. ആ രാത്രി അവൻ കുഴപ്പമില്ലാതെ ഉറങ്ങി.

നേരം പുലർന്നു. പനികുറഞ്ഞതിനാൽ അവൻ സ്ക്കൂളിൽ പോകുവാൻ ഒരുങ്ങി.പ്രഭാതഭക്ഷണവും കഴിച്ച് അവൻ സ്ക്കൂളിലേക്ക് പുറപ്പെട്ടു.അവൻ സ്ക്കൂളിലെത്തി.ഉച്ചകഴിഞ്ഞപ്പോഴേക്കും അവന് പനിയുടെ അസ്വസ്ഥതകൾ കൂടുതലായി അനുഭവപ്പെട്ടു.അപ്പോൾ ക്ലാസ്സ് ടീച്ചർ അവന്റെ അച്ഛനെ ഫോൺ ചെയ്യുകയും സഞ്ജുവിന് നല്ല പനിയുണ്ടെന്ന് പറയുകയും ചെയ്തു.അവന് വലിയ കുഴപ്പമൊന്നും ഇല്ലല്ലോ ടീച്ചറേ. എനിക്ക് ഇപ്പോൾ വരാൻ പ്രയാസമാണ്. അവൻ സ്ക്കൂൾ വിടുമ്പോൾ വീട്ടിൽ പൊയ്ക്കോളും, അവനെ അവിടെയിരുത്തിയാൽ മതി എന്ന് അച്ഛൻ പറഞ്ഞു.അവന്റെ ക്ലാസ്സ് ടീച്ചർ ആയ അനിതടീച്ചർ അവനോട് സ്റ്റാഫ് റൂമിൽ പോയി ഇരിക്കാൻ പറഞ്ഞു.പക്ഷെ അവന് ശാരീരികഅസ്വസ്ഥത കൂടുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തു.ക്ലാസ്സ് ടീച്ചറും മറ്റുചില അദ്ധ്യാപകരും ചേർന്ന് അവനെ ആശുപത്രിയിലാക്കുകയും ഡോക്ടർ അവനെ പരിശോധിച്ച് അഡ്മിറ്റ്ചെയ്യുകയും ചെയ്തു. കുട്ടിയുടെ വീട്ടിൽ നിന്നുംആരും വന്നില്ലേ എന്ന് ഡോക്ടർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ വിളിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിയുടെ അച്ഛൻ വരുകയും ഡോക്ടറെ കാണുകയും ചെയ്തു. ഡോക്ടർ അച്ഛനോട് കുട്ടിക്ക് ഇടക്കിടക്ക് പനി വരാറുണ്ടോ എന്നുംഹോസ്പിറ്റലിൽ കോണ്ടുപോകാറുണ്ടോ എന്നുംചോദിച്ചു.ഇടക്കിടക്ക് പനി വരാറുണ്ട് എന്നുംഹോസ്പിറ്റലിൽ കോണ്ടുപോകാറില്ല എന്നും അച്ഛൻ മറുപടി പറഞ്ഞു.കുട്ടിക്ക് പനികൂടി ന്യൂമോണിയ ആയതാണ്. ഇപ്പോഴെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുവന്നതുകൊണ്ട് രക്ഷപ്പെട്ടു.രണ്ടു ദിവസം ഇവിടെ ആശുപത്രിയിൽ കിടക്കട്ടെ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. അസുഖം വന്നാൽഡോക്ടറെ കാണിച്ച് ചികിത്സിക്കണം. ആശുപത്രിയിൽ നിന്നും ഡിസ്ചാർജുചെയ്തതിനുശേഷവും അവന് കൂടുതലായി ശ്രദ്ധയും പരിചരണവും നൽകേണ്ടതുണ്ട്.നിസ്സാര അസുഖങ്ങൾ യഥാസമയം ചികിത്സിക്കാൻ തയ്യാറായില്ലെങ്കിൽ മാരകമായ അസുഖങ്ങളായി മാറാൻ സാദ്ധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഡോക്ടർ മുറിയിലേക്ക് പോയി.

വി.കെ.ബെൻസി
6 B ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ