ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സേവനപാതയിലെ അർപ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ സദാനന്ദപുരം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും സജീവമായി നടന്നുവരുന്നു. ശ്രീമതി. ലക്ഷ്മി ടീച്ചർ ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റ് കഴിവും അർപ്പണബോധവുമുള്ള ഗൈഡുകളെ സൃഷ്ടിക്കുന്നു. ആരംഭംമുതൽക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാൻ കഴിഞ്ഞ ഒരു യൂണിറ്റാണ് ഇത് .