ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/രചനയുടെ പേര്/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

മഹാവിപത്തുകൾ പലതും കടന്നു പോയ്
അതിജീവനത്തിന്റെ വഴിയേ നടന്നു നാം.
ആശ്വാസമോടെ കഴിയുന്ന നേരത്ത്
കേട്ടൂ മഹാമാരിയൊന്നിനെപ്പറ്റി നാം
കൊവിഡെന്ന കൊടുംഭീകരനാണിവൻ
മാനവരാശിയെ കൊന്നൊടുക്കുന്നവൻ
പകച്ചു നിന്നു പോയവൻ പ്രതാപത്താൽ
കൊടികുത്തി വാണൊരു രാഷ്ട്രങ്ങളൊക്കെയും
ഓരോ നൂറ്റാണ്ടിലും വന്നു കടന്നു പോയ്
ഇത്തരം വ്യാധികൾ ലോകമെമ്പാടുമേ
സംഹാര താണ്ഡവമാടിയ വ്യാധികൾ
കൊന്നൊടുക്കീ മർത്ത്യരെയൊക്കെയും
പൊടുന്നനെ വന്നെത്തിയെൻ പ്രിയനാട്ടിലും
ഈ മഹാമാരിതൻ ക്രൂരമാംഗർജനം
ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന
ആപ്തവാക്യം നെഞ്ചോടു ചേർത്തു നാം
എല്ലാ ദുരന്തവും ശീലിച്ചവർ നാം
ഈ ദുരന്തത്തെയും കടന്നു പോകും
ഒരൊറ്റ മനസായ് പ്രവർത്തിച്ചു കൊണ്ട്
നേരിടാം നമുക്കീ മഹാവിപത്തിനെ.
"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന
മഹാ മന്ത്രമുരുവിട്ട് കൊണ്ട്
ഓരോ പുലരിയെയും വരവേൽക്കാം.
ഒരു മനസായ് പ്രവർത്തിച്ച് കൊണ്ടൊരു
നല്ല നാളേക്കായ് കാത്തിരിക്കാം...
 

ഐശ്വര്യ എം എസ്
7B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത