ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/ഒരു തിരിച്ചറിവിന്റെ വഴി
ഒരു തിരിച്ചറിവിന്റെ വഴി
പണ്ട് പണ്ട്ഒരിക്കൽ ഒരു ചെറിയഗ്രാമത്തിൽരാമനും , കസ്തൂരിക്കും ഒരു മകൻ പിറന്നു . അവനെ സ്നേഹത്തോടെ അമ്മ അപ്പൂ എന്ന് ചെല്ലപ്പേര് വിളിച്ചൂ . അവൻ വളരും തോറും അവരുടെ മകനിൽഉളള ആശ വർധിച്ചു .പഠിക്കുന്നതിൽ അവൻ മിടുക്കനായിരുന്നു .കൃഷിയിലെ ലാഭം അപ്പുവിന്റെ ഉപരിപഠനത്തിനായി ചിലവഴിച്ചു .അങ്ങനെ അവരുടെ ആശകൾക്ക് ഒടുവിൽ അപ്പു , *കരൻ രാമ* എന്ന ഡോക്ട്ടറായി. മാസവരുമാനം നാട്ടിൽ മോശമാണെന്ന കാരണത്താൽ കരൻ വിദേശരാജ്യത്തെ ജോലി ചെയ്യു എന്ന് വാശി പിടിച്ചു ഒറ്റ മകനായതിനാൽ കടം വാങ്ങിയായാലും ആശ സാധിച്ചു കൊടുക്കാൻ അമ്മയും അച്ഛനും തീരുമാനിച്ചു . അവർ അവനെ വിദേശത്തേക്ക് അയച്ചു .അവൻ അവിടെയെത്തി ജോലി ചെയ്ത് സമ്പാദിക്കാൻ തുടങ്ങി ആശകൾ ഒന്നൊന്നായി പൂവണിയാൻതുടങ്ങി.പുതിയവീടും വച്ചുനാട്ടിലെത്തി ഒരു കല്യാണം കഴിച്ച് വീടിന്റെ പാലുകാച്ച് നടത്തണമെന്ന്തീരുമാനിച്ച് വർഷങ്ങൾക്ക് ശേഷം കരൻ നാട്ടിലെത്തി . വന്നയുടനെ കരൻ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ അമ്മയേയും അച്ഛനേയും കെട്ടിപുണർന്നു. ആ നേരം അവനോർത്തില്ല വിദേശത്താകെ പടർന്ന ജീവൻ കാർന്ന് തിന്നും വില്ലനാം കോറോണ എന്ന വൈറസ് അവനിലുടെ അമ്മയിലും അച്ഛനിലും എത്തുമെന്ന് .അവൻ ഇരുവരെയും സന്തോഷിപ്പിക്കുവാൻ പുതിയ കാർ വാങ്ങി അതിൽ അവരെ നഗരം കാണിച്ചു. ഓരോ സാധനങ്ങൾ വാങ്ങി കൂട്ടി .തിരികെ വീട്ടിൽ വന്നപ്പോൾ ആരോഗ്യ പ്രവർത്തകർ ; സാർ നിങ്ങൾ വിദേശത്ത് നിന്നും വന്നതാണ് നിരീക്ഷണത്തിൽ കഴിയണം .ആദ്യം വിസമ്മതിച്ചു പിന്നീട് അവരോടോപ്പം യാത്രയായി . ഐസൊലേഷൻ വാർഡിൽ കിടന്നപ്പോൾ കരൻ ചിന്തിച്ചു "എല്ലാ മലയാളിയും ചിന്തിച്ച പോലെയാണ് ഞാനും ചിന്തിച്ചത് പണം പണം പണം ... ഒരു ഡോക്ടറായഞാൻ ചികിത്സ തേടി വരുന്നവരുടെ രോഗം ഭേദമാക്കാൻ നിയോഗിക്കപെട്ട ഞാൻ എന്നിലൂടെ എത്ര കുടുംബത്തേയാണ് നൊമ്പരത്തിലാക്കിയത് . എന്നെ സ്നേഹിച്ചവർക്കു കരളിൽ നോവ് നൽകി! പണം എന്ന ചിന്തയിൽ ഞാൻ അന്ധനായി . .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ