ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ ഓർമ്മയിൽ സൂക്ഷിക്കാൻ -കവിത

ഓർമ്മയിൽ സൂക്ഷിക്കാൻ

ആഴക്കടലിന്റെ ആഴത്തിൽ നിന്നയാൾ
വലിച്ച് എടുത്തു താൻ പഴകിയ ഓർമ്മകൾ
സുന്ദരിയായാം അവൾ ഉഗ്രരൂപിണി;
ചുംബിച്ച ധാത്രിയുടെ മടിയിലിരുന്നയാൾ
കുറ്റം പറയില്ല ശപിക്കില്ല വെറുക്കില്ലവളെ-
കാരണം സംരക്ഷിച്ചവൾ തന്റെ പ്രകൃതിയാം.
അമ്മയെ ....................
താളിട്ടുപൂട്ടിയപ്പോൾ മനുഷ്യർ-
വേറിട്ടുനിന്നാ ക്രൂരതകളിൽ നിന്നും
തെളിഞ്ഞുനിന്നു ഗംഗയും യമുനയും;
പാടത്ത് പൂത്തു പനിനീർ പൂവുകൾ ,
നിറഞ്ഞു മാനം തണുത്ത ഇളംകാറ്റിൽ,
ശുദ്ധമാം അവൾ മൂളിതുടങ്ങീ പാട്ടുകൾ.
പോയകാലം ഓർത്തെടുത്തയാൾ,
കണ്ടു ആ സുന്ദര വിസ്മയ കാഴ്ചകൾ.
കാണുന്നു താൻ ആ പഴയ സ്നേഹം മനുഷ്യനിൽ,
വീണ്ടുമൊരു പാഠം പഠിപ്പിച്ചു പ്രകൃതിയെ-
അറിഞ്ഞ മനുഷ്യനിൽ നിന്ന്-
പോയീ അവൾ സുന്ദരീ കൊറോണ.......

മുഹമ്മദ് അഷ്ഹദ്.
9B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കവിത