ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/അക്ഷരവൃക്ഷം/കൊറോണ ഭൂതവും ശുചിക്കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതവും ശുചിക്കുട്ടനും


        കുറച്ച് അകലെ ഒരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു. ആദ്യം അവന് നാട്ടുകാർ കൊറോണ എന്ന് വിളിച്ചു. ഒരു കാര്യമുണ്ട് ഭൂതം നമ്മൾ വിചാരിച്ചാൽ മാത്രമേ വരൂ .ഇവൻ പിടികൂടിയാൽ ക്രൂരമായി കൊല്ലും.ആദ്യമാദ്യം തുമ്മാനും ചീറ്റാനും ഒക്കെ തുടങ്ങും പിന്നെ ശ്വാസമുട്ടും ചുമയും ഉണ്ടാകും ,ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. മനുഷ്യർക്ക് ഇത്രയുമായാൽ ഭൂതത്തിന് സന്തോഷം. ഭൂതം പിടികൂടിയാൽ പുറത്തിറങ്ങരുത്. ഭൂതം മറ്റുള്ളവരെ കേറി പിടിക്കും. കൊറോണ ഭൂതം ലോകം മുഴുവൻ ചുറ്റി കണ്ടു കുറെപ്പേരെ പിടികൂടി.സത്യം പറഞ്ഞാൽ ലോകo മുഴുവൻ രോഗം വിതയ്ക്കാനിറങ്ങിയ കൊടുംഭീകരൻ. അവൻ്റെ പടയോട്ടം വീണ്ടും തുടങ്ങിയതോടെ രോഗം വന്ന് പ്രതിസന്ധിയിലായി. സർക്കാർ ഓഫീസും പള്ളിക്കൂടങ്ങളും താഴിട്ടു. പള്ളികളും അമ്പലങ്ങളും അടച്ചു.കാറുകളും ,ബസുകളും ,തീവണ്ടികളും ഓട്ടം നിർത്തി. എന്തിന് ആകാശത്ത് കൂടി പറക്കുന്ന വിമാനം വരെ നിർത്തി. വീണ്ടും മനുഷ്യരെ പിടികൂടാൻ അപ്പു എന്ന ശുചിക്കുട്ടൻ്റെ വീട്ടിലെത്തി.വ്വത്തിയായി നടക്കുന്ന ശുചിക്കുട്ടനെ കുടുക്കണം .ശുചിക്കുട്ടൻ മുറ്റത്തേക്കിറങ്ങി ,ഭൂതം പമ്മിയിരുന്ന് നോക്കിയപ്പോൾ ശുചിക്കുട്ടൻ മുഖത്തൊരു മാസ്ക് കൈവൃത്തിയാക്കാൻ ഇറങ്ങിയതാണ് .ഭൂതം ആലോചിച്ചു ഇനി എങ്ങനെ അപ്പുവിനെ കുടുക്കണമെന്ന് .അപ്പോഴേക്കും അപ്പു കൈ കാലുകൾ കഴുകി തുടച്ച് അകത്ത് കയറി. ഭൂതം തല താഴ്ത്തി പോയി
                           
സനുസാംസൺ
8 A ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ