ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം താളുകൾ മറിക്കുമ്പോൾ......

   • സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തനങ്ങൾ
   • കാട്ടിക്കുളം ആന്റ് ആലത്തൂർ എസ്റ്റേറ്റ് ഉടമകളായ ഹ്യൂബർട്ട് വാൻ ഇൻഗൻ, ജൂബർട്ട് വാൻ ഇൻഗൻ എന്നീ സഹോദരന്മാർ മുഖേന 
     സ്ഥല സംഭാവന.
   •  മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ 1955 നവംബർ   22 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനാരംഭം.
   • 30-09-1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തു. 
   • 1957-58 കാലഘട്ടത്തിൽ കാട്ടിക്കുളം എൽ. പി. സ്കൂൾ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. 
   • 1980 ൽ രജതജൂബിലി വർഷത്തിൽ  വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  
   •  1983 ലെ ആദ്യ എസ്.എസ്.എൽ.സി.ബാച്ച്.
   • 2004 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.
   • സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 400-ഓളം വിദ്യാർഥികൾക്ക് അധ്യയന സൗകര്യം.
   • മികച്ച വിദ്യാർഥികൾക്കായി  സ്കോളർഷിപ്പുകൾ.
   • ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 38 ഡിവിഷനിലും ഹയർ സെക്കന്ററിയിൽ മൂന്ന് വിഭാഗങ്ങളിലുമായി 2000- ത്തിലേറെ 
     വിദ്യാർഥികൾ.
   • ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ.
   • 75-ഓളം അധ്യാപക- അധ്യാപകേതര ജീവനക്കാർ
   • സംസ്ഥാന തല യുവജനോത്സവങ്ങളിൽ സമ്മാനാർഹർ.
   • കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിൽ മികവ്.
   • സ്കൗട്ട്, ജെ.ആർ.സി, എസ്.പി.സി,ഗൈഡ്സ്, എൻ.എസ്.എസ്, നല്ല പാഠം പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം.
   • ലാബ്, ലബോറട്ടറി, സ്കൂൾ ലൈബ്രറി, സഞ്ചയിക പ്രവർത്തനങ്ങൾ.
   • എസ്.എസ്.എൽ.സി. റിസൾറ്റ് ഉയർത്തുന്നതിനായി ഡേ ക്യാമ്പ്, നൈറ്റ് ക്യാമ്പ്, പ്രത്യേക പരിശീലനക്ലാസ്സുകൾ 
   • അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർതൃ സമിതി, നാട്ടുകാർ എന്നിവരുടെ  കൂട്ടായ പ്രവർത്തനം.