ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
സാധാരണ ജലദോഷം തുടങ്ങി മാരകമായ വൈറസ് രോഗങ്ങൾ വരെ മനുഷ്യശരീരത്തിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന കാലമാണിത്. വൈറസ് രോഗങ്ങൾക്കെതിരെ മരുന്നില്ല. അതിനെതിരെയായി നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം രോഗപ്രതിരോധശക്തി വർധിപ്പിക്കൽ മാത്രമാണ്. രോഗപ്രതിരോധശക്തി ഉണ്ടെങ്കിൽ അസാധാരണ വൈറസ് രോഗങ്ങൾ വരെ നമ്മെ വിട്ടുപോകുന്നതാണ്. ചുറ്റുപാടുകൾ മാറുന്നതിനനുസരിച്ച് പലതരം രോഗങ്ങൾക്ക് നാം അടിമപ്പെടാൻ സാധ്യതയുണ്ട്. ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ രോഗങ്ങളിൽ അടിമപ്പെടാതെ പിടിച്ചുനിൽക്കാൻ ഒരു പരിധിവരെ നമുക്ക് കഴിഞ്ഞേക്കാം. ആഹാരരീതിയിൽ അല്‌പം ശ്രദ്ധ വയ്ക്കാൻ കഴിഞ്ഞാൽ അത് നമുക്ക് ഏറെ ഗുണം ചെയ്യും. വെളുത്തുള്ളി, ചെറുനാരങ്ങ, ഇഞ്ചി, കറിവേപ്പില, കുരുമുളക്, പച്ചമഞ്ഞൾ തുടങ്ങിയവ കഴിക്കുന്നത് നമ്മുടെ പ്രതിരോധശക്തി വർധിപ്പിക്കുന്നു. കാലാവസ്ഥ ഏതുതന്നെയായാലും നമ്മുടെ ശരീരത്തിന് ജലം ആവശ്യമുണ്ട്; അതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും പതിവാക്കണം. പഴങ്ങൾ. പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. എത്ര നല്ല ഭക്ഷണമായാലും അളവ് കൂടുതലായാൽ ശരീരത്തിൽ ദഹിക്കാതെ കിടന്ന് വിഷമയമാകുന്നു. അതിനാൽ ആഹാരകാര്യത്തിൽ മിതത്വം പാലിക്കണം. വ്യായാമം, വിശ്രമം എന്നിവയും നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകമാണ്. ആവശ്യത്തിന് വ്യായാമം, വേണ്ടത്ര ഉറക്കം എന്നിവ ഉറപ്പുവരുത്തണം. രോഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. എന്നാൽ അശ്രദ്ധമായ പ്രവൃത്തികൾ വഴി നാമത് നശിപ്പിക്കുന്നു. മനസ്സ് സന്തോഷമുള്ളതാക്കി വയ്ക്കുകയും ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നതുവഴി നമുക്ക് രോഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം