ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിക്കാം..

Schoolwiki സംരംഭത്തിൽ നിന്ന്
  രോഗങ്ങളെ പ്രതിരോധിക്കാം..   

നമ്മുടെ ലോകത്ത് എന്തൊക്കെ രോഗങ്ങളാണുള്ളത് .. കൊറോണ വൈറസ്സ്, കുരങ്ങു പനി, ഡങ്കിപ്പനി തുടങ്ങി ഓരോന്നും. നമ്മൾ ഈ രോഗങ്ങളെ തടയാൻ എല്ലാവരും കേൾക്കേണ്ട നിർദേശങ്ങൾ ഇവയാണ്. വെറുതെ വീടിനുപുറത്തിറങ്ങരുത്. ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തുനിന്ന് വന്നതിനുശേഷം കൈകൾ സോപ്പും വെള്ളവുമുപയഗിച്ച് കഴുകണം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. ഇടയ്ക്കിടെ കൈകൾ നന്നായി കഴുകണം. നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും രാജ്യത്തെ ജനങ്ങളോട് നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കി നടത്തിയാൽ കൊവിഡ്-19 തടഞ്ഞുനിർത്താനാകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു മുൻപ് വന്നിട്ടുള്ള കുരങ്ങു പനി, ഡങ്കിപ്പനി, നിപ്പ തുടങ്ങിയവയെല്ലാം നമ്മുടെ ഡോക്ടർമാരുടെ നി‍ർദേശങ്ങൾ അനുസരിച്ച് ചെറുത്ത് തോൽപ്പിച്ചവരാണ് നാം. ഈ കൊവിഡിനേയും ചെറുക്കാൻ ആരോഗ്യപ്രവർത്തകരോടൊപ്പം നമുക്കും പങ്കുചേരാം.

കാഞ്ചന സി ജെ
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം