ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/നിപ്പയും കൊറോണയും

    നിപ്പയും കൊറോണയും 

ഒരിക്കലൊരിക്കൽ ഒരു ഗ്രാമത്തിലെ വീട്ടിൽ 2 കുട്ടികളുണ്ടായിരുന്നു. മൂത്തവന്റെ പേര് കൊറോണ. അനിയന്റെ പേര് നിപ്പ. കൊറോണ മഹാ വികൃതിയായിരുന്നു. നിപ്പ ഒരു പാവമായിരുന്നു. കൊറോണ ആ ഗ്രാമത്തിലെ എല്ലാവരേയും ഉപദ്രവിക്കുമായിരുന്നു. നാട്ടുകാർക്കും ' വീട്ടുകാർക്കും കൊറോണയെ ഇഷ്ടമല്ലായിരുന്നു. ഇവരെ രണ്ടു പേരെയും നാട്ടുകാർ വൈറസ് എന്നായിരുന്നു വിളിച്ചത്. അവർ രണ്ടു പേരെയും അങ്ങനെ വിളിക്കാൻ കാരണം അവർ മറ്റുള്ളവടെ ദേഹത്ത് കയറി പലരോഗങ്ങളും വരുത്തുമായിരുന്നു. ആ പേര് പിന്നെ ലോകം മുഴുവൻ പരന്നു. നിപ്പയെ ആർക്കുമത്ര ഭയമില്ലായിരുന്നു.പക്ഷെ കൊറോണയെ ലോകം മുഴുവൻ ഭയക്കുന്നു. അതു കൊണ്ട നാട്ടുകാർ എല്ലാവരും രോഗത്തെ ഭയക്കാതെ, ഒരുമിച്ച് നേരിടാൻ തീരുമാനിച്ചു.അങ്ങനെ പാവം കൊറോണയും നിപ്പയും ജീവനും കൊണ്ട് എവിടേക്കോ ഓടി രക്ഷപ്പെട്ടു.

റിഫ ഫാത്തിമ
1 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ