ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/നാമും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
നാമും പരിസ്ഥിതിയും
    എന്ത് രസമാണ് നമ്മുടെ ലോകം. പൂക്കളും  പുഴകളും തോടുകളും കിളികളും എല്ലാം എന്തുരസമാണ്. പ്രകൃതി അതിനെ  മനോഹരമായ പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീലാകാശം, നദികൾ, കടൽ, വനങ്ങൾ, വായു, മലകൾ, താഴ്‍വരകൾ എന്നിവ കൊണ്ട് നിറച്ചിരിക്കുന്നു. നമുക്കെല്ലാവർക്കുമാവശ്യമായ എല്ലാം നമ്മുടെ ഭൂമിയിൽ ലഭ്യമാണ്. ജീവനില്ലാത്തതും ജീവനുള്ളതുമായ വസ്തുക്കൾ നമ്മെ ജീവിക്കാൻ സഹായിക്കുന്നു. മൃഗങ്ങളും മരങ്ങളും പക്ഷികളും അങ്ങനെ ഒന്നുമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. മരങ്ങളുണ്ടായാൽ മാത്രമേ വായു ഉണ്ടാകുകയുള്ളൂ. അങ്ങനെ ഓരോന്നും ഇല്ലാതെ നമുക്കോരോരുത്തർക്കും ജീവിക്കാൻ കഴിയില്ല. 1972 ജൂൺ 5 മുതലാണ് ലോകപരിസ്ഥിതിദിനം ആചരിക്കാൻ തുടങ്ങിയത്. എന്നാലിപ്പോൾ പ്രകൃതിപ്രശ്നങ്ങളിൽ പെട്ട് നട്ടംതിരിയുകയാണ് ലോകം. പ്രകൃതിദുരന്തങ്ങളായാണ് അവ നമ്മെ പിടികൂടുന്നത്. നാം എപ്പോഴും പ്രകൃതിയെ സ്നേഹിച്ച് മുന്നേറാൻ ശ്രമിക്കണം. എന്നാൽ മാത്രമേ പ്രകൃതി നമ്മേയും സ്നേഹിക്കുകയുള്ളൂ.
വൈഗ കെ ആർ
5 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം