ജീവിക്കും നമ്മൾ അതിജീവിക്കും
കൊറോണ എന്ന മഹാവിപത്തിനെ
ശുചിത്ത്വമോടെ നടക്കുക നാം
കൈയ്യും മുഖവും കഴുകുക നാം
ജനത്തിരക്കിൽ കൂടാതെ
വീട്ടിലിരിക്കു സംരക്ഷിക്കു
നമ്മളെയും നാടിനെയും
നാളെക്കായുള്ള പ്രതീക്ഷകളും
സാരഥികൾ പറയും വാക്കിന്
വിലകൊടുക്കുക നാമെന്നും
അനുസരണ ഉള്ളവരായി
കേരളത്തെ രക്ഷിക്കു
തുരത്തുക നാം മഹാവിപത്തിനെ
സംരക്ഷിക്കു പുതു തലമുറയെ
സംരക്ഷിക്കാം സംരക്ഷിക്കാം
നമ്മുടെ നാടിനെ എന്നെന്നും.