ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ജാഗ്രതാലോകം

Schoolwiki സംരംഭത്തിൽ നിന്ന്
 ജാഗ്രതാലോകം    

ലോകമിന്ന് ജാഗ്രതയിലാണ്. ഞാൻ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.ആദ്യമായിട്ടാണ് ലോകം ഇങ്ങനെയൊരു ഭീഷണി നേരിടുന്നത്. ജനങ്ങൾ പരിഭ്രാന്തരാണ്. പുറംലോകം കണ്ടിട്ട് മാസങ്ങളായി. ആരുമായി ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല. ആകെ ജീവിതം ഏകാന്തതയിൽ പെട്ടപോലെ. ഇങ്ങനെയൊരു പ്രതിസന്ധി ജീവിതത്തിൽ ആദ്യമായാണ്. ഞാൻ ചിന്തിക്കുന്നത് മനുഷ്യന്റെ ജീവിതയാത്ര എങ്ങോട്ടാണെന്നാണ്. ഹും... ഇവിടെ സ്വർഗമാണ് എന്ന് പറയുന്നവരോട് എനിക്കിന്ന് പറയാനുള്ളത് ഇവിടെ നരകമാണെന്നാണ്. ഇവിടെ സ്വർഗമായിരുന്നുവെങ്കിൽ മനുഷ്യൻ എങ്ങനെ വംശനാശം നേരിടും. ചുരുക്കിപ്പറയുന്നത് ഇത് മനുഷ്യന്റെ വംശനാശം എന്നാണ്. നിപ്പ, പ്രളയം, കൊറോണ അങ്ങനെ നീണ്ടുനിൽക്കും മഹാമാരികൾ.
മനുഷ്യനെ വിഴുങ്ങുവാനായി നിപ്പയേയും പ്രളയത്തേയും കടത്തിവെട്ടും കൊറോണ എന്ന ഈ മാരകവൈറസ്. ഇതിന്റെ അപരനാമം കൊവിഡ് 19. മനുഷ്യരാശിയെ തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണിത്. ഇതിലും വലിയ ദുരന്തം മനുഷ്യന് വേറെന്താണ്...? ലോകമെമ്പാടും വംശനാശം നേരിടുകയാണ് മനുഷ്യൻ. ഓരോരുത്തരായി ചത്തൊടുങ്ങുകയാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന മഹാദുരന്തം. ഒന്നു കഴിഞ്ഞാൽ മറ്റൊന്നായി ഇടിച്ചുവരികയാണ് ദുരന്തങ്ങൾ. ലക്ഷക്കണക്കിന് മരണം. ഓരോദിനവും മരിച്ചുവീഴുന്നത് ആയിരങ്ങൾ. അതീവസുരക്ഷ മുൻനിർത്തി ജനങ്ങൾ. അതിജീവനമാർഗം നിർദേശിച്ച് ആരോഗ്യവകുപ്പ്.പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് ഡൗൺ പ്രഖ്യാപിച്ചു. അടച്ചുപൂട്ടി വീട്ടിലിരിക്കുക. വ്യക്തിശുചിത്വവും ജാഗ്രതയുമാണ് പ്രതിവിധി. കൈകൾ രണ്ടും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.മാസ്ക് ധരിക്കുക. തൂവാല ഉപയോഗിക്കുക. മറ്റുള്ളവരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക. ഹസ്തദാനം ഒഴിവാക്കുക.അങ്ങനെ കൊറോണയെ അകറ്റുക. മേൽപ്പറഞ്ഞ നിർദേശങ്ങളെല്ലാം ഞാനും പാലിക്കാറുണ്ട്.
ചൈനയിൽ നിന്നും പടർന്ന ഈ വ്യാധി ലോകമെമ്പാടും എത്തിയിരിക്കുന്നു. ആ വൈറസിന്റെ പിടിയിലാണ് നാമെല്ലാവരും. നാം തന്നെയാണോ നമ്മുടെ മരണം നിശ്ചയിക്കുന്നത് ? നാം ചെയ്ത ക്രൂരതകളുടെ ഫലം തന്നെയാണോ നാമിന്നീ അനുഭവിക്കുന്നത് ? സാധുക്കളായ മിണ്ടാപ്രാണികൾ പോലും ഈ പ്രവർത്തിക്ക് ഇരയാകേണ്ടി വരുന്നു. വിദേശത്തുനിന്ന് വരുന്ന പ്രവാസികളിൽ നിന്നും ആരോഗ്യവകുപ്പിന്റെ നിർദേശം പാലിക്കാത്തവരിൽ നിന്നുമാണ് അധികവും വൈറസ് ബാധിക്കുന്നത്. ജനിച്ചുവീഴുന്ന പിഞ്ചുകുഞ്ഞിനെപ്പോലും ഈ വൈറസ് ബാധിക്കുന്നു. വരും തലമുറയ്ക്ക് നാം നൽകുന്ന സമ്മാനങ്ങളാണോ ഇത് ?
ഇന്നീ അവസ്ഥയിൽ നമ്മൾ ജനങ്ങൾക്കുവേണ്ടി ത്യാഗം ചെയ്യുന്ന അനേകം ഉദ്യോഗസ്ഥരുണ്ട്. രാപ്പകലില്ലാതെ തന്നെ ജീവൻ പണയം വെച്ചുകൊണ്ട് രോഗികളെ പരിപാലിക്കുന്ന ഡോക്ടർമാരും നഴ്സുമാരും. രാവെന്നോ പകലെന്നോ ഇല്ലാതെ അതീവ ചൂടും കനത്തമഴയും എല്ലാം സഹിച്ചും തന്റെ സേവനമനുഷ്ഠിക്കുന്ന പോലീസുകാർ. കൂടാതെ മറ്റനേകം പേർ. ഈശ്വരനോട് ഇരുകൈകളും കൂപ്പി യാചിക്കുന്ന ജനങ്ങൾ. ശുചിത്വത്തോടെയും കരുതലോടെയും വീട്ടിൽ കഴിയുന്ന ജനങ്ങൾ. എല്ലാവരും ചേർന്ന് ഈ വിപത്തനെ അതിജീവിക്കുക തന്നെ ചെയ്യും.

അർച്ചന ഉണ്ണികൃഷ്ണൻ
7 E ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം