ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കൊവിഡ്- 19
കൊറോണ വൈറസ് അഥവാ കൊവിഡ്- 19
എന്റെ പേര് കൊറോണ വൈറസ്. ചൈനയിലെ വുഹാനിലാണ് എന്റെ ഉറവിടം. കൊറോണ വൈറസിന്റെ കുടുംബത്തിൽ പെട്ട ഒരു പുതിയ തരം വൈറസാണ് ഞാൻ. എന്റെ രൂപം സൂര്യന്റെ ചുറ്റുമുള്ള രശ്‍മികളെപ്പോലെയാണ്. 2019 ഡിസംബർ 31 നാണ് ആദ്യമായി മനുഷ്യശരീരത്തിൽ കടന്ന എന്നെ ആളുകൾ തിരിച്ചറിയുന്നത്. എന്നെ നശിപ്പിക്കാൻ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഞാൻ ശരീരത്തിൽ കടന്ന് മനുഷ്യരെ കൊന്നൊടുക്കുന്നു. ഇന്ന് ഞാൻ ഇരുപതിലധികം രാജ്യങ്ങളിലെ മനുഷ്യശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞു. എന്നെ നശിപ്പിക്കണമെങ്കിൽ നിങ്ങൾ ഓരോരുത്തരും വൃത്തിയും ശുചിത്വവും ഉള്ളവരായിരിക്കണം. ഞാൻ ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതൊക്കെയാണ്. തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ. എന്നെ നശിപ്പിക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ വ്യക്തിശുചിത്വം പാലിക്കണം. മാസ്ക് ധരിക്കുക.കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് നന്നായി കഴുകുക. രോഗമുള്ളവർ ഒറ്റപ്പെട്ട മുറിയിൽ താമസിക്കണം. എല്ലാവരും വീടുകളിൽ തന്നെയിരിക്കുക. മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും ടവ്വൽ കൊണ്ട് മറയ്ക്കുക. പരിഭ്രാന്തരാകാതെ പരിശ്രമിക്കൂ എല്ലാവരും.
|