ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന കുഞ്ഞൻ ഭീകരൻ

കൊറോണ എന്ന കുഞ്ഞൻ ഭീകരൻ     

വിജനമായ നഗരങ്ങളിലൂടെ വിജനമായ തെരുവുകളിലൂടെ
കൊറോണ എന്ന കുഞ്ഞൻ ഭീകരന്റെ വിളയാട്ടം.
കാഴ്ചയിലോ ഇത്തിരിക്കുഞ്ഞൻ
പ്രവൃത്തിയിലോ വിരുതൻ
വീട്ടിലിരുത്തി മനുഷ്യജനങ്ങളെ
ലോക് ഡൗൺ എന്ന പേരിൽ
മനുഷ്യനെത്തന്നെ മാറ്റിമറിച്ചിവൻ
മനുഷ്യാ.. ഇത് നിക്കൊരു പാഠം
പ്രകൃതിയെ അടുത്തറിയാനുള്ള പാഠം
തിരിച്ചുകിട്ടി പ്രകൃതിക്കു പുനർജീവൻ
മനുഷ്യാ.... നീ അറിയുക
കണ്ണിൽ കാണുന്നതിനെയെല്ലാം
കൊന്നു തിന്നുന്ന മനുഷ്യാ നിന്നെ
കണ്ണിൽ കാണാത്ത ജീവി
കൊന്നുതിന്നുന്നു.
മാനദണ്ഡങ്ങളെ പാലിച്ചുനേരിടാം
ഈ ചെറുഭീകരനെ
പൊരുതാം നമുക്കൊറ്റക്കെട്ടായ്
തുരത്താം നമുക്കീ കുഞ്ഞൻ ഭീകരനെ.
 

വി കെ വിഷ്ണുനാരായണൻ
6 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത