ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/അപ്പുവിന്റെ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ കാത്തിരിപ്പ്      

അപ്പു അതിരാവിലെ ഉണർന്നു. അവൻ ചേച്ചിയെ കൂടി വിളിച്ചുണർത്തി. " ഒന്ന് എഴുന്നേക്ക് ചേച്ചീ, നമുക്കിന്ന് ഉണ്ണിക്കുട്ടന്റെ വീട്ടിൽ കളിക്കാൻ പോകണ്ടേ. വേണ്ട, അപ്പൂ, നമുക്കിന്ന് വീട്ടിൽ തന്നെ കളിക്കാം." "അതെന്താ?" അപ്പു ചോദിച്ചു. " ഇന്നലെ അമ്മ പറഞ്ഞത് നീ കേട്ടില്ലേ? ഇപ്പോൾ ലോകത്ത് എല്ലാടത്തും കൊറോണ എന്ന വൈറസ് പടർന്നു പിടിക്കുകയാണ്. അതു കൊണ്ട് നമ്മൾ കൂട്ടുകാരോടൊത്ത് കളിക്കാൻ പോകാതെ വീട്ടിൽ തന്നെ ഇരുന്ന് കളിക്കാം." അപ്പുവും ചേച്ചിയും അന്നു മുതൽ വീട്ടിൽ തന്നെ ഇരുന്നു. അമ്മ പറഞ്ഞത് അനുസരിച്ച് സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കി. പുറത്ത് പോയി കളിക്കാൻ പറ്റാത്തതു കൊണ്ട് അപ്പുവിന് ദേഷ്യമായി. "സാരമില്ലപ്പൂ," ചേച്ചി സമാധാനിപ്പിച്ചു. " ഇനി കുറച്ചു ദിവസം നമുക്ക് അമ്മയോടൊപ്പം വീടും പരിസരവും വൃത്തിയാക്കാം." ഈ പണികളൊന്നും അപ്പുവിന് ഇഷ്ടപ്പെട്ടില്ല. ചേച്ചി അപ്പുവിനേയും കൂട്ടി മുറ്റത്തേക്കിറങ്ങി. ഒരു സഞ്ചിയിൽ മണ്ണു നിറച്ച് അവർ അതിൽ ഒരു ചെടി നട്ടു. അതിൽ കുറച്ച് വെള്ളം നനച്ചു. " ഇനി കുറച്ചു നാൾ കഴിയുമ്പോൾ ഇതിൽ ഇലകളും പൂക്കളും ഉണ്ടാവും. അതു കാണാൻ നല്ല ഭംഗിയായിരിക്കും." ചേച്ചി പറഞ്ഞു. അപ്പു ചെടിയിൽ പൂ വിരിയുന്നതും കൊറോണ വൈറസ് ഇല്ലാതാകുന്ന ദിവസത്തിനും വേണ്ടി കാത്തിരുന്നു.

സനിൽ യു എസ്
2 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ