ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/വ്യക്തിശുചിത്യം പാലിക്കാം കൊറോണയെ തുരത്താം

വ്യക്തിശുചിത്യം പാലിക്കാം കൊറോണയെ തുരത്താം
                    പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻ്റെ തെളിവുകൾ വ്യക്തമാക്കുന്നു .  ശുചിത്വം ഒരു സംസ്ക്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ.ആരോഗ്യം പോലെ തന്നെ വ്യകതി ആയാലും  സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് . മാത്രമല്ല ആരോഗ്യവ്യവസ്ഥ ശുചിത്വ വ്യവസ്ഥയുമായി ആഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.
           ആരോഗ്യ _ വിദ്യാഭ്യാസമേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് മനസിലാക്കാവുന്നതാണ് . എന്തുകൊണ്ട്?  എങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപിക്കുന്ന മലയാളി  പരിസ്ഥിതി ശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത് ? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്നു സ്വന്തം വീട്ടിൽ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപടസാംസ്കാരിക  ബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ "മാലിന്യ കേരളം എന്ന ബഹുമതിക്ക് നാം അർഹരാകുകയില്ല .ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റു...
           വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരുന്ന  അവസ്ഥയാണ് ശുചിത്വം Hygeine എന്ന ഗ്രീക്ക് പദകരരത്തിനും  Sanitation എന്ന അംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.വ്യക്തികൾ സ്വയമായി  പാലിക്കേണ്ട അനവധി  ആരോഗ്യ ശീലങ്ങൾ ഉണ്ട് . അവ ക്യത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും , ജീവിതശൈലി രോഗങ്ങളെയും  നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും . ഇന്നത്തെ നമ്മുടെ ഈ കാലഘട്ടത്തിൽ നാം ഏറെ പാലിക്കേണ്ട ഒന്നാണ് വ്യക്തി ശുചിത്വമില്ലായ്മ എന്നതിലൂടെയാണ് . ഈ സമയത്ത്  കണ്ണ് ,വായ, മൂക്ക് ,തുടങ്ങിയ തൊടാതിരിക്കുക. കൊറോണയെ തുരത്താൻ നമുക്ക് എടുക്കാനാവുന്ന മുൻ കരുതൽ ഇതൊന്നാണ്.
അമയ ആർ
IX B ജി വി എച്ച് എസ്സ് എസ്സ് ചിറക്കര
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം