ഗവ.വെൽഫെയർ എൽ.പി.എസ് മല്ലശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മുണ്ടയ്ക്കാമുരുപ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് വെൽഫയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുണ്ടയ്ക്കാമുരുപ്പ് നിവാസികളായ കുട്ടികളുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി കല്ലിരിക്കുന്നതിനാൽ ശ്രീ. രാമൻ ദാനമായി നൽകിയ. പത്ത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരു ചെറിയ ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും SSK യുടെയും സഹായത്തോടെ ഒരു നല്ല സ്കൂളായി മാറി. 1948 ൽ ആണ് ഈസ്കുൾ പ്രവർത്തനം ആരംഭിച്ചത്.