ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി -2018-19

2018-19 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി വായന ദിനമായ ജൂൺ 19-ാം തീയതി അഡ്വ.ശ്രീ സജി നാഥ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ സർഗവാസനയെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വിദ്യാലയങ്ങളിൽ അനുവർത്തിച്ച് വരുന്ന വിദ്യാരംഗം പോലുള്ള ക്ലബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജന കരമായി തീരുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറയുകയുണ്ടായി. തുടർന്ന് കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നു.സ്വന്തമായി എഴുതിയ കവിത ചൊല്ലൽ, കഥ പറച്ചിൽ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു തുടർന്ന് വിദ്യാരംഗം ക്ലബിൽ അംഗമായ വിദ്യാർത്ഥികൾ ഒത്ത് ചേർന്ന് ഈ അദ്ധ്യയന വർഷം ചെയ്യാവുന്ന പ്രവർത്തനങ്ങളെ കുറിച്ച് രൂപരേഖ തയ്യാറാക്കി.മോഡ്യൂൽ അനുസരിച്ച് വിദ്യാർത്ഥികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും കഥ കവിത ,ചിത്രരചന, അഭിനയം, നാടൻപാട്ട്, പുസ്തകാ സ്വാദനം എന്നിവയായിരുന്നു അവ. ഓരോ വിദ്യാർത്ഥികളെ ലീഡറായും ഓരോ ഗ്രൂപ്നും ഓരോ അദ്ധ്യപകരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗ്രൂപ്പ് പ്രവർത്തനമായി വിവിധ തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്തു. ആദ്യമായി പതിപ്പ് തയ്യാറാക്കാനായി നിർദ്ദേശം നൽകി.തുടർന്ന് കൈയെഴുത്ത് മാസിക ചെയ്യാനും പിന്നീട് പോസ്റ്റർ രചന, ഓണപ്പതിപ്പ് ,ക്രിസ്തുമസ്സ് പതിപ്പ് എന്നിവ തയ്യാറാക്കാനും സ്വന്തം സൃഷ്ടികൾ അവതരിപ്പിക്കാനും തീരുമാനിച്ചു.