ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/ അതിജീവനം

അതിജീവനം

മൃത്യവിന്നായി കാക്കും ഹൃദയങ്ങളെ ഓർക്കുവിൻ
ധീരരാം മനുഷ്യരെ വേട്ടയാടുന്നത് നീ കാണുവിൻ
സദാ മനസ്സിൽ മൊഴിയണം രക്ഷയ്ക്കായി
നാം അതിജീവിക്കും മഹാവിപത്തിനെ
കാണുന്ന ദുരിതം കേൾക്കുന്ന അലർച്ച
അറിയണം നാമോരോരുത്തരും
നെഞ്ചിൽ തെളിയുന്ന മേഘത്തിൻ നീലിമ
പകർന്നുകൊടുക്കുന്ന വെള്ളരി നഴ്‌സ്മാർ
ഓർക്കണം മനുഷ്യരെ, നീ ഓർക്കണം
നെഞ്ചിൽ തിരി തെളിയിച്ച സേവനങ്ങളെ
പോരാടാം പ്രതിരോധിക്കാം
അതിജീവിക്കാം
അകന്നുനിന്നു
കഴുകാം കൈകൾ സാനിറ്ററൈസറോടെ
മാസ്ക്കും ഗ്ലൗസും ധരിക്കും കൂട്ടായി
ക്വറന്റൈൻ എന്ന മഹാത്യാഗത്തിൽ
മടുക്കാതെ നിലകൊള്ളാം
ശ്രദ്ധയോടെ കരുതലോടെ നമുക്ക് നാമായി ഒതുങ്ങാം
നിറമുള്ള നിലാവിൽ മയങ്ങുന്ന ഭൂമിയെ
കൊല്ലാതെ നിലനിർത്താം



 


ആദില എസ് ആർ
9 ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത