സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ പ്ലസ് ടു പരീക്ഷയ്ക്ക് തുടർച്ചയായി മികച്ച വിജയം നിലനിർത്തുന്ന സ്കൂളാണിത്. 2021 ൽ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകളും ഏറ്റവും കൂടുതൽ വിജയശതമാനവും നേടുന്ന സ്കൂളായി മാറാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. സയൻസ്, കൊമേഴ്സ് വിഭാഗങ്ങളാണ് സ്കൂളിലുള്ളത്. സ്കൂൾ കോഡ് 2020 ആണ്.[1] സ്കൂളിലെ കുട്ടികളുടെ എണ്ണം, മുൻ വർഷങ്ങളിൽ പ്ലസ് ടു പരീക്ഷകൾക്ക് ലഭിച്ച വിജയം എന്നിവ ചുവടെ ചേർത്തിരിക്കുന്നു. സൗഹൃദ ക്ലബ്, നാഷണൽ സർവീസ് സ്കീം, അസാപ് തുടങ്ങിയ വിവിധ പ്രവർത്തനമേഖലകളിൽ കുട്ടികൾക്ക് പങ്കെടുക്കാനവസരമുണ്ട്.