ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ്സിനെ ഭയപ്പെടേണ്ടതുണ്ട്. ഇപ്പോൾ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക്ക് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ്സിന് ഇരയായത്. ലക്ഷക്കണക്കിനാളുകൾ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും എന്ന് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്ന ഈ സാഹചര്യത്തിൽ എന്താണ് കൊറോണ വൈറസ്, ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്താണ് പ്രതിവിധി ഇതെല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്താണ് കൊറോണ വൈറസ് ? സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസ്സുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നുപറയുന്നതായിരിക്കും കൂടുതൽ നല്ലത്. മൈക്രസ്കോപ്പിലൂടെ നിരീക്ഷിക്കുമ്പോൾ കിരീടത്തിൻറെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസ്സുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്നത്. അതുകൊണ്ടാണ് "സുനോട്ടിക്ക്" എന്ന് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം പനി ചുമ തലവേദന ജലദോഷവും കഠിനമായ മൂക്കൊലിപ്പും ശ്വാസകോശത്തിലെ വീക്കം,ശ്വസന പ്രശ്നങ്ങൾ, ശാരീരിക അസ്വസ്ഥത പിന്നീട് ഇത് ന്യുമോണിയയിലേയ്ക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രേഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തുദിവസമാണ്. 5-6 ദിവസമാണ് ഇൻക്വുബേഷൻ പീരീഡ്. പത്തുദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസ്സുകളിൽ NL63,229E.HKUI,0C43എന്നിവ ഉൾപ്പെടുന്നു. കൊറോണ വൈറസ്സ് ആദ്യം ശ്വസന നാളിയെ ആണ് ബാധിക്കുന്നത്. പ്രതിരോധ ശേഷി കുുറവുള്ളവരെ ഇത് പെട്ടെന്ന് ബാധിക്കാൻ സാദ്ധ്യതയുണ്ട് അതിനാൽ പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രരോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ കൊറോണ വൈറസ് വേഗത്തിൽ പിടിപെടാൻ സാദ്ധ്യതയുണ്ട് കൊറോണ വൈറസ്സിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം ഈ വൈറസ്സിന് പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ലാ എന്നതുകൊണ്ടുത കൊറോണ പടരുന്ന മേഖലയിലേയ്ക്ക് പോകുകയോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ പ്രതിരോധ ശേഷി ഈ വൈറസ് ബാധയ്ക്ക് കാരണമായതിനാൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കന്നത് തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാർഗ്ഗം എല്ലായിപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക ധാരാളം തിളപ്പിച്ചാറ്റിയ വെളളം കുടിക്കുക, വിശ്രമം നേടുക ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഇതിനാവശ്യമായ മരുന്ന് കഴിക്കുക ശക്തമായ രോഗപ്രതിരോധ ശേഷി വളർത്തുന്നതിനാവശ്യമായ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക വ്യക്തി ശുചിത്വം പാലിക്കുക, സോപ്പ്, ഹാൻവാഷ്, സാനിട്ടൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകുുക .ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക തുമ്മലും, ചുമയും ഉള്ളപ്പോൾ മൂക്കും വായും പൊത്തിവയ്ക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക കണ്ണിലും മൂക്കിലും സ്പർശിക്കാതിരിക്കുക. തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ഒഴുവാക്കുക വളർത്തുമൃഗങ്ങളുമായി സമ്പർക്കം ഒഴുവാക്കുക. അസംസ്കൃതമായ മാംസവും പാലും ശരിയായി പാകം ചെയ്യാതെ കഴിക്കുന്ന ശിലം ഒഴിവാക്കുക മനുഷ്യൻറെ ശരീര സ്രവങ്ങളിലൂടെ പകരുന്ന ഈ രോഗം പടരാതിരിക്കാൻ സാമൂഹിക അകലം പാലിച്ചും മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചും സുരക്ഷിതരായി കഴിയാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം