ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ബാല്യം
കൊറോണ തട്ടിയെടുത്തത് എന്റെ വേനൽ അവധി കാലമാണ് .യാത്രകൾ, കളികൾ  കുട്ടുകാരുമൊത്തുള്ള കൂടിച്ചേരൽ എല്ലാംനഷ്ടമായി. എന്നാലും ഞാൻ അതു ക്ഷമിച്ചു. കാരണം എന്നും ജോലിക്ക് പോകുന്ന എന്റെ അമ്മയെ എനിക്ക്  അടുത്തു കിട്ടി .

അമ്മയോട് ഞാൻ ഒരു പാട് സംസാരിച്ചു. അച്ഛൻ എനിക്കു പരിചയമുള്ള ഒരാളായി മാറി. പറമ്പിലെ കിളികളെ ഞാൻ കൂടുതൽ അറിഞ്ഞു. എന്റെ സഹോദരങ്ങളോടൊത്തു കൂടുതൽ സമയം ചിലവഴിച്ചു. വിട്ടിൽ ഇരുന്നാൽ കോവിഡ് -19 വരില്ലെന്നും സമൂഹത്തിൽ പകരില്ല എന്നും പത്രത്താളിലൂടെ ഞാൻ വായിച്ചറിഞ്ഞു. ഏതായാലും ഞാനും സന്തോഷവനായി.

റിഷാൻ സിദ്ദിഖ്
8I ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ