ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സേവനം ചെയ്യാൻ ഞങ്ങൾ പഠിക്കുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൽപ്പറ്റ

2010 -ൽ കേരള സർക്കാർ ഹൈസ്കൂൾ,ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്രൊജക്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)."we learn to serve'' എന്ന ആദർശവാക്യത്തിലൂന്നി യുള്ളതാണ് എസ്.പി.സിയുടെ പ്രവർത്തനം,സംസ്ഥാനതലത്തിൽ ഐ.ജി റാങ്കിലുള്ള ഓഫീസർമാരുടെ സെക്രട്ടേറിയേറ്റ് പ്രവർത്തനം ആസുത്രണംചെയ്യുന്നു. ജില്ലാതലത്തിൽ ഡി.വൈ.എസ്. പി റാങ്കിലുള്ള ജില്ലാ നോഡൽ ഓഫീസർ വിവിധ സ്കൂളുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. സർക്കിൾഇൻസ്പെക്ടർ ലെയ്സൺ ഓഫീസറായി പ്രവർത്തിക്കുന്നു. സ്കൂൾതലത്തിൽ എസ്. ഐ.റാങ്കുള്ള കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ [സി.പി.ഒ ] അധ്യാപകർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പരേഡ്, ഡ്രിൽ പ്രവർത്തനങ്ങൾക്കായി പോലീസ് സേനയിൽനിന്ന് രണ്ട് പോലീസുകാരുടെ സേവനം ലഭ്യമാണ്..

ലക്ഷ്യങ്ങൾ

നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക. വിദ്യാർത്ഥികളിൽ പൗരബോധം, സമത്വബോധം, മതേതര വീക്ഷണം, അന്വേഷണത്വര, നിരീക്ഷണപാടവം, നേതൃത്വശേഷി, സാഹസിക മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുക. വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണ ബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത വളർത്തുക, സ്വഭാവശുദ്ധിയിലും, പെരുമാറ്റശീലങ്ങളിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മാതൃകാ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക, വിവരസാങ്കേതികവിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ സജ്ജരാക്കുക, പോലീസ്എന്ന പദത്തിൽ ആവേശിച്ചിരിക്കുന്ന ദേശസ്നേഹം, വിശാ ല മനസ്കത എന്നീ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുകഎന്നതും എസ്.പി.സിയുടെ ലക്ഷ്യങ്ങളാണ്.

ലക്ഷ്യപ്രാപ്തിക്കായി 8 തരത്തിലുള്ള പ്രൊജ ക്ടുകൾ എസ്.പി.സി. ഏറ്റെടുത്ത് നടത്തിവരുന്നു.

സമ്പൂർണ്ണ ആരോഗ്യം, എന്റെ മരം, ശുഭയാത്ര, കേരളം ലഹരിക്കെതിരെ, ഉത്തരവാദിത്വത്തോടെയുള്ള മാലിന്യ സംസ്കരണം, കൂട്ടുകാരുടെ ഭവന സന്ദർശനം, നിയമ സാക്ഷരത, വൃദ്ധ ജന സംരക്ഷണം

പിന്തുണയേകുന്ന വകുപ്പുകൾ

പൊതുവിദ്യാഭ്യാസ വകുപ്പ്, കൽപ്പറ്റ നഗരസഭ, കേരള പോലീസ് , വനംവകുപ്പ്, എക്സൈസ് വകുപ്പ്, കേരള ശുചിത്വമിഷൻ, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, മോട്ടോർ വെഹിക്കിൾ വകുപ്പ്, തുടങ്ങിയ വിവിധ വകുപ്പു കളുടെ സഹകരണവും പ്രോത്സാഹനവും കേഡറ്റുകൾക്ക് ലഭ്യമാണ്.

സ്കൂൾതലം

എഴുത്തുപരീക്ഷയുടേയും കായികക്ഷമതാ പരീക്ഷയുടേയും അടിസ്ഥാനത്തിൽ 44 വിദ്യാർത്ഥികളെ എട്ടാംക്ലാസിൽ നിന്ന് എസ്.പി.സിയിലേക്ക് തിരഞ്ഞെടുക്കുന്നു. തുടർന്ന് മൂന്ന് വർഷങ്ങൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ വിവിധ പരിശീലന പരിപാടിയിൽ ഇവർ പങ്കെടുക്കുന്നു. 2010ൽതന്നെ വയനാട് ജില്ലയിലെ പ്രഥമ യൂണിറ്റായി ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയിലും തുടക്കം കുറിച്ചു. സ്കൂൾ തലത്തിൽ കമ്മ്യൂണിറ്റിപോലീസ് ഓഫീസർമാരായ ശ്രീമതി.ശ്രീ. സജി ആന്റോ, ഷീബാ റാണി ഡ്രിൽ ഇൻസ്പെക്ടർമാരായ ശ്രീ. അരുൺ , ശ്രീമതി. ആയിഷഎന്നിവർ പരിശീലനങ്ങൾ ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. കേഡറ്റുകളുടെ സമഗ്ര പുരോഗത് ലക്ഷ്യമാക്കി ബുധൻ,ശനി ദിവസങ്ങളിൽ 2 മുതൽ 5 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഇൻഡോർ , ഔട്ട്ഡോർ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ പൂർണ്ണമായ അച്ചടക്കമുള്ള തലമുറ വളർത്തുന്നതിന്റെ ഭാഗമായി പരേഡ്, ഡ്രിൽ, വാക്ക് ആന്റ് റൺ വ്യക്തിത്വ വികാസം ലക്ഷ്യമാക്കി അവധിക്കാല ക്യാമ്പുകൾ, പ്രകൃതി പഠന ക്യാമ്പുകൾ, ദിനാചരണങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, അഭിമുഖങ്ങൾ, കലാപരിപാടികൾ, പരിശീലനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.