പ്രക്യതി


പ്രക്യതി സുന്ദരിയാണ്

അവൾ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ്

നമ്മെ കിലുക്കി കാണിക്കുന്നു.

അവൾ ഒരു യുവതിയാണ്

ചന്ദനത്തിൽ കടഞ്ഞെടുത്ത മേനിയാണവൾക്ക്

കറുത്ത് ഇടതൂർന്ന കൺപീലിയാണവൾക്ക്

നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവൾ

ഋതുഭേദമനുസരിച്ച് അവൾ വസ്ത്രങ്ങളഴിച്ചു മാറ്റുന്നു.

ഓരോ ഋതുഭേദത്തിലും അവൾ

ഓരോരോ വർണ്ണത്താൽ അലംക്യതയാണ്.

അഴിച്ചിട്ടാൽ പൂങ്കുല പോൽ കുലുങ്ങും

കൂന്തലാണവൾക്ക്

ഒഴുകുന്ന വീഞ്ഞിന്റെ ഗന്ധവും

പനിനീർപൂവിന്റെ വശ്യതയും

തേനിന്റെ മാധുര്യവും

യമുനയുടെ കുളിർമയും

പ്രണയത്തിന്റെ തീവ്രതയും

നേർതത മഞ്ഞുതുള്ളിയുടെ ആർദ്രതയും

സമ്മേളിക്കുന്നതാണവളുടെ മനസ്സ്

അശ്വതി ക്യഷ്ണ.ഏം