ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

കേരളീയരുടെ സംസ്കാരം തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ശുചിത്വത്തിന് പ്രാധാന്യം നൽകുന്നവരാണ്. പണ്ടു കാലങ്ങളിൽ വീടിന്റ ഉമ്മറപ്പടിയിൽ കിണ്ടിയിൽ വെള്ളം വെച്ചിരുന്നു. പുറത്ത് പോയി വരുന്നവർ കയ്യും കാലും വൃത്തിയാക്കിയതിനു ശേഷമേ വീടിനകത്തു പ്രവേശിച്ചിരുന്നുള്ളു, പാശ്ചാത്യ സംസ്കാരം കടന്നുകയറിയപ്പോൾ നമ്മുടെ ജീവിതത്തിലും വ്യക്തിശുചിത്വം ഇല്ലാതായി. കേരളീയരീതി അനുസരിച്ചു രണ്ടുപേർ പരസ്പരം കണ്ടുമുട്ടുമ്പോൾ കൈകൂപ്പുകയായിരുന്നു പതിവ്, അതുമാറി പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായി ഹസ്തദാനവും ആലിംഗനവും കടന്നുകയറി. ഇപ്പോൾ ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ രോഗത്തെ ഇല്ലാതാക്കുവാൻ നമ്മുടെ കേരളീയ രീതി തന്നെ യാണ് ഉചിതമെന്നു എല്ലാവർക്കും ബോധ്യമായി. നിസാരമായ ഒരു സോപ്പ്കുമിളയ്ക്കുമുന്നിൽ തോറ്റുപോകുന്ന കൊറോണയെ നമുക്ക് വ്യക്തിശുചിത്വത്തിലൂടെയും, പരിസരശുചിത്വത്തിലൂടെയും, സമ്പർക്കരഹിതമായ സാഹചര്യങ്ങളിലൂടെയും നിർമാർജനം ചെയ്യാം.

അലൻ സെബാസ്റ്റ്യൻ
9 A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം