ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കാത്തിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക രക്ഷക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കാം
ലോക രക്ഷക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കാം

ഏറെ സഹിച്ചാണ് കോടിക്കണക്കിനാളുകൾ വീട്ടിൽ കഴിയുന്നത് ഒരാളും പ്രതീക്ഷിച്ചതോ മുമ്പേ ഏതെങ്കിലും കാലത്ത് അനുഭവത്തിൽ ഉണ്ടായതോ കേട്ടറിഞ്ഞതോ വായിച്ചറിഞ്ഞതോ അല്ല നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന കൊറോണ എന്ന മഹാമാരി. ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ ജനവാസമില്ലാത്ത ലോകത്തേക്ക് ഇറങ്ങാം. പക്ഷേ ആയില്ല സമയമായില്ല എന്ന് പറഞ്ഞ് തടയുമോ എന്ന ആശങ്ക ഉയരാൻ തുടങ്ങി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോഴേക്കും അതിനെ ആർക്കും എതിർക്കാൻ കഴിയാത്ത സ്ഥിതിയായി കഴിഞ്ഞിരുന്നു. മിക്ക രാജ്യങ്ങളും ഇന്ത്യയുടെ ലോക്ക്ഡൗൺ പ്രഖ്യാപനത്തെ മാതൃകയാക്കി. ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നില്ല എങ്കിൽ എന്തായിരുന്നു നാടിന്റെ അവസ്ഥ എന്ന് നമുക്ക് ചിന്തിച്ചു നോക്കാവുന്നതാണ്. ആഹ്ലാദങ്ങളും ആഘോഷങ്ങളും എങ്ങുമില്ല. മനുഷ്യരെല്ലാം അവരവരുടെ ആവാസ കേന്ദ്രങ്ങളിൽ ആണ്. ഈ പതുങ്ങി നിൽപ്പിനെ പരാജയമായി കാണുന്നതിനുപകരം വലിയൊരു പോരാട്ടമായി കാണുകയും അതിലെ ചെറിയ ചെറിയ വിജയങ്ങളെ പോലും പുതപ്പിനുള്ളിൽ ഉള്ള ആവേശമായി മാറ്റുകയാണ് ആവശ്യം. അതിനെയെല്ലാം നേരിടാനുള്ള ജ്ഞാനവും കരുത്തും മനുഷ്യരായ നമുക്ക് ഉണ്ടെന്നുള്ള പ്രതീക്ഷകളാണ് എല്ലാവരേയും നയിക്കേണ്ടത്. മൂന്നാഴ്ചയോ ചിലപ്പോൾ അതിലധികമോ അടച്ച് ഇരിക്കേണ്ടി വന്നാലും നമ്മൾ തന്നെ മുന്നോട്ടു പോകും എന്ന ചിന്ത വേണം. കൊറോണാ വൈറസിന്റെ ആക്രമണം തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ രോഗം പകരുന്നതിന്റെ വേഗം കുറയ്ക്കാൻ ഉള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്ര സമൂഹങ്ങളും അധികാരകേന്ദ്രങ്ങളും പൊതുജനവും. ഈ മഹായുദ്ധം നമ്മൾ മലയാളികൾക്ക് കൂടുതൽ പ്രധാനമാണ്അ. അവരിൽ വലിയൊരു ഭാഗം ആരോഗ്യ പ്രവർത്തകരാണ് എന്നുറപ്പ്. നാം അതിജീവിക്കുക തന്നെ ചെയ്യും


ഹരികുമാർ യു
8A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം