വിളവെടുക്കുന്നു കൊറോണ വൈറസ്
കൊയ്തെടുക്കുന്നു മനുഷ്യ ജീവൻ
അതിൽ പതിര് നീക്കുന്നു കതിര് തിരയുന്നു
മനുഷ്യ മരണങ്ങൾ ലക്ഷം കടക്കുന്നു
ശരീരം അകന്ന് ഇരുന്നാലും
മനസ്സ് അടുത്ത് ഇരിക്കാം
കാലമീഭൂമിക്ക് കരുതി വച്ച വിഷ വിത്തിനെ
മനശക്തിയാൽ നമുക്ക് നേരിടാം പാലിക്കാം വ്യക്തി ശുചിത്വവും
അതിജീവിക്കും നാം ഇതിനെയും
ഭയമരുതേ..........കരുതലാവുക