കടന്നു പോയി കാലങ്ങൾ
വന്നു ചേർന്നു പുതു രോഗങ്ങളും
കണ്ണിനു കാണാൻ കഴിയാത്തൊരു
വൈറസാണിന്ന് ഭീകരൻ
കൊറോണയെന്ന മഹാമാരി
നഷ്ടങ്ങൾ നൽകി മനുഷ്യർക്ക്
ഭീതിയോടെ മനുഷ്യരെല്ലാം
വീടിനുള്ളിൽ കഴിഞ്ഞിടുന്നു
കൂട്ടുകാരില്ലാതെ നാട്ടിലിറങ്ങാതെ
വീട്ടിൽ തന്നെ കഴിഞ്ഞു കൂടാം
വീട് പരിസരം വൃത്തിയാക്കാം
രോഗം പകരാതെ സൂക്ഷിച്ചിടാം
രോഗമെല്ലാം പോയിടുമ്പോൾ
ഒത്തുചേരാം നമുക്കെല്ലാവർക്കും.